ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിഡിയോയിൽ പാക് വിമാനം. സംഭവത്തിൽ അമളി മനസിലായ സർക്കാർ വിഡിയൊ നീക്കം ചെയ്തിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ് ത ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയിലാണ് പാകിസ്താൻറെ ജെ.എഫ് 17 ജെറ്റ്വിമാനം ഇന്ത്യൻ പതാകയും വഹിച്ച് പറക്കുന്ന രംഗം ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിഡിയോ തയ്യാറാക്കുന്നതിൽ വന്ന അശ്രദ്ധയാണ് ഇതിന് കാരണമെന്നും ഇന്ത്യൻ വിമാനമായ തേജസും പാക് ജെറ്റും കാഴ്ചയിൽ സാമ്യമുള്ളതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നുമാണ് ഒൗദ്യാഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം.