സ്വാതി കൊലക്കേസ്: സംസാരിക്കാതിരിക്കാന്‍ മകന്റെ കഴുത്ത് പോലീസ് മുറിച്ചതാണെന്ന് പ്രതിയുടെ പിതാവ്

01:41pm 08/7/2016
download (1)

ചെന്നൈ: മകന്റെ കഴുത്ത് പോലീസ് മുറിച്ചതാണെന്നും അവന്‍ നിരപരാധിയാണെന്നും സ്വാതികൊലക്കേസ് പ്രതിയുടെ പിതാവ് പരമശിവം. ദളിത് വിഭാഗക്കാരായതു കൊണ്ടാണു തങ്ങളെ ഇതില്‍ പെടുത്തിയതെന്നു പരമശിവം ആരോപിച്ചു. ഇക്കഴിഞ്ഞ മാസം 25 ന് പ്രതി രാംകുമാര്‍ ചെന്നൈയില്‍ നിന്നു വീട്ടില്‍ എത്തുകയും പതിവു പോലെ പെരുമാറുകയും ചെയ്തതാണ്. ഇതിനു ശേഷം ജൂലൈ ഒന്നിനാണു രണ്ട് പേലീസുകാര്‍ വീട്ടില്‍ എത്തുന്നത്. വീട്ടില്‍ എത്തിയ ഇവര്‍ മുത്തുകുമാറിനെയാണ് അന്വേഷിച്ചത്. ഒരു പഷേ പോലീസുകാര്‍ക്ക് ആളുമറിയതാകാനാണു സാധ്യത എന്നും പരമശിവം പറഞ്ഞു.
രാംകുമാര്‍ കുറ്റസമ്മതം നടത്തില്ലൊ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു കഴുത്തു മുറിച്ച എന്റെ മകന്‍ എങ്ങനെ കുറ്റസമ്മതം നടത്തും എന്നാണു പരമശിവം ചോദിച്ചത്്. തന്റെ മകന്‍ കുറ്റകൃത്യത്തില്‍ പങ്കെടുക്കാന്‍ സാധ്യത ഇല്ലെന്നും അവന്‍ സംസാരിക്കാതിരിക്കാന്‍ പോലീസ് അവന്റെ കഴുത്തു മുറിച്ചതാണെന്നും പ്രതിയുടെ പിതാവ് ആരോപിച്ചു. സംഭവം ആത്മഹത്യ ശ്രമമായി ചിത്രീകരിക്കാനാണു ശ്രമം, പോലീസ് തന്റെ മകനെ കുടുക്കിയതാണെന്നും ചെന്നൈ പോലീസിന്റെ അന്വേഷണത്തേക്കുറിച്ചു കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലെന്നും കേസുമായി സഹകരിക്കും എന്നും പരമശിവം പറഞ്ഞു