മൂന്നു മണിക്കൂര്‍ നീണ്ടബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്.

01:43pm 08/7/2016
download (2)
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവില്‍ തുടങ്ങി മണ്‍മറിഞ്ഞ കവി ഒ.എന്‍.വി കുറുപ്പിന്റെ ഈരടികളോടെ അവസാനിപ്പിച്ച മൂന്നു മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നടത്തിയത്. ‘ശിവഗിരിയില്‍ നമുക്ക് ജാതിയില്ല’ എന്ന നാരായണ ഗുരുവിന്റെ വാചകം ഓര്‍മിപ്പിച്ചായിരുന്നു പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ നാവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാദി കൈത്തറി, കയര്‍ മേഖലയിലെ വികസനത്തെ കുറിച്ചുള്ള ഭാഗത്തും ഗുരുവിനെ കൂട്ടുപിടിച്ച ഐസക് താന്‍ പിന്നാക്ക ക്ഷേമത്തിനും പാവങ്ങളുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ശ്രദ്ധയൂന്നുവെന്ന് ബജറ്റില്‍ വ്യക്തമാക്കുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നോര്‍പ്പിച്ചുകൊണ്ട് ഒ.എന്‍.വിയുടെ കവിതയില്‍ നിന്ന് ഈരടിയും ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്