ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ആഘോഷം ജൂലൈ 10ന്

01:45pm 08/7/2016
download (3)
ഫ്രാങ്ക്ഫര്‍ട്ട്: യേശുശിഷ്യനും ഭാരത അപ്പസ്‌തോലനും സഭാപിതാവുമായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മതിരുനാള്‍ (ദുക്‌റാന) ഭക്ത്യാദരപൂര്‍വം ഫ്രാങ്ക്ഫര്‍ട്ട് ഇടവകയില്‍ ആഘോഷിക്കുന്നു.

ജൂലൈ 10നു (ഞായര്‍) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈം വിശുദ്ധ അന്തോണിയൂസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയിലേയ്ക്കും തുടര്‍ന്നു ഹാളില്‍ നടത്തുന്ന സ്‌നേഹവിരുന്നിലേക്കും ഏവരെയും ഹാര്‍ദ്ദമായി വികാരി ഫാ. തോമസ് ഈഴോര്‍മറ്റം സിഎംഎഫ് സ്വാഗതം ചെയ്തു. ഇടവകയിലെ തോമസ് നാമധാരികളാണ് ഇത്തവണ തിരുനാള്‍ നടത്തുന്നത്.ഡോ.തോമസ് തറയില്‍, തോമസ് പാരുമൂട്ടില്‍ എന്നിവരാണ് ഈ വര്‍ഷത്തെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് 069 61000920, 0157 86559296.