സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ധാരണയിലേക്ക്

05.55 AM 01-09-2016
padam_760x400
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ധാരണയിലേക്ക്. സര്‍ക്കാറിന് വിട്ട് കൊടുക്കുന്ന 30 ശതമാനം സീറ്റിലെ ഫീസിന്റെ കാര്യത്തില്‍ നാളെയോടെ ധാരണയാകുമെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. നാളെ വൈകീട്ട് മുഖ്യമന്ത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും.
ഇതോടെ സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ സമവായം തെളിയുമെന്നു ഉറപ്പായി. സര്‍ക്കാറിന് വിട്ടുകൊടുക്കുന്ന 30 ശതമാനം സീറ്റിലെ ഫീസില്‍ മാത്രമാണ് തര്‍ക്കം. 8 ലക്ഷം ആവശ്യപ്പെട്ട മാനേജ്‌മെന്റുകള്‍ നാലു ലക്ഷത്തി നാല്‍പ്പതിനായിരം വരെയെത്തി. സര്‍ക്കാര്‍ മുന്നോട്ട് വച്ചത് രണ്ടരലക്ഷം രൂപയാണ്. രണ്ടരയാണെങ്കില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ 12 ലക്ഷം വേണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.
സര്‍ക്കാറിന് നല്‍കുന്ന 20 ശതമാനത്തില്‍ മുന്‍വര്‍ഷത്തെപോലെ 25000 രൂപ ഫീസെന്ന് ധാരണയായിക്കഴിഞ്ഞു. ദന്തലില്‍ സര്‍ക്കാറിന് നല്‍കുന്ന് 30 ശതമാനത്തില്‍ മാനേജ്‌മെന്റുകളാവശ്യപ്പെട്ടത് 3 ലക്ഷത്തി 30000 രൂപ. ഇനിയും കുറക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. ദന്തല്‍മാനേജ്‌മെന്റകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.