കോള പ്ലാന്റില്‍നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

05.53 AM 01-09-2016
Coca_Cola_310816
ഫ്രാന്‍സിലെ കൊക്കോ കോളയുടെ പ്ലാന്റില്‍നിന്നും വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെടുത്തു. ഏകദേശം 50 ദശലക്ഷം യൂറോ വിലവരുന്ന കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയില്‍നിന്നും കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഓറഞ്ച് ജൂസ് സത്തിന്റെ കൂടെ ബാഗില്‍ ഒളിപ്പിച്ചാണ് കൊക്കെയ്ന്‍ കൊണ്ടുവന്നത്.

തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഗ്രാമമായ സിഗ്നസിലെ പ്ലാന്റിലായിരുന്നു സംഭവം. 370 കിലോയോളം കൊക്കെയ്‌നാണ് പിടികൂടിയിരിക്കുന്നത്. ഫ്രാന്‍സിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.