സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോ​ൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം.

02:37 pm 27/9/2016
download (3)
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോ​ൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചി​െൻറ ഉദ്​ഘാടനത്തിന്​ ശേഷം ​െപാലീസിനെതിരെ കല്ലേറുണ്ടായതാണ്​ സംഘർഷത്തിന്​ വഴിവെച്ചത്​. തുടർന്ന്​ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ്​ ടിയർഗ്യാസ്​ പൊട്ടിക്കുകയായിരുന്നു.

എന്നാൽ ടിയർ ഗ്യാസ്​ പതിച്ചത്​​ സമരപ്പന്തലിലാണ്​. ​െക.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, ശിവകുമാർ എം.എൽ.എ എന്നിവർ സമരപ്പന്തലിൽ ഇരിക്കവെയാണ്​ കണ്ണീർ വാതകം ​പൊട്ടിയത്​.

തുടർന്ന്​ സുധീര​െൻറ നേതൃത്വത്തിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്​ പ്രതിഷേധം ആരംഭിച്ചു. കെപിസിസി അധ്യക്ഷന്​ പിന്തുണയുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്​ അധികാര ഭ്രാന്താണെന്നും അദ്ദേഹത്തെ​ സർ സീപിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും സുധീരൻ ആരോപിച്ചു. സമരപ്പന്തലിലേക്ക് കണ്ണീർവാതകം പ്രയോഗിച്ചത് ഇതിന്‍റെ തെളിവാണ്. സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമമായിരുന്നു. പൊലീസിന് നേതൃത്വം കൊടുക്കുന്നവരാണ് ഇതിന്‍റെ ഉത്തരവാദികൾ. കണ്ണീർ വാതകം കൊണ്ടോ ഗ്രനേഡ് കൊണ്ടോ യൂത്ത് കോൺഗ്രസിന്‍റെ സമരം അടിച്ചമർത്താനാവില്ലെന്നും കൂട്ടിച്ചേർത്തു. സുധീര​െൻറയും ചെന്നിത്തലയുടെയും നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്​.