ഹാജർ കുറഞ്ഞതിന്​ ​നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തികൊന്നു.

01:55 pm 27/9/2016

images (8)
ന്യൂഡല്‍ഹി:ഹാജർ കുറഞ്ഞതിന്​ ​നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തികൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ്​ സംഭവം. ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് കളാസ്​മുറിയിൽ വെച്ച്​ കുത്തേറ്റ്​ മരിച്ചത്​.

പളസ്​ടു കളാസിലെ പരീക്ഷ നടന്നുകൊണ്ടിരിക്കെ ഹാളിൽ വിദ്യാർഥികൾ അധ്യാപകനുമായി തർക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. മൂന്നു തവണ കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ആശുപ​ത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ഥികളേയും പൊലീസ്​ അറസ്റ്റ് ചെയ്തു. പളസ്​ടു വിദ്യാഥികളായ ഇവരിൽ ഒരാളെ അടുത്തിടെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ നടക്കുന്നതിനിടെ പുറത്താക്കിയ വിദ്യാർഥി ഹാളിലെത്തി അധ്യാപകനുമായി വാക്കേറ്റം നടത്തി. ഈ സമയം ഈ കുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥി പരീക്ഷ എഴുതിക്കൊണ്ടിരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അധ്യാപകനെതിരെ തിരിഞ്ഞു. രണ്ട് പേരും ചേര്‍ന്ന് അധ്യാപകനെ മർദിക്കുകയും കൈയിലിരുന്ന കത്തികൊണ്ട്​ കുത്തുകയുമായിരുന്നു. കൃത്യത്തിന്​ ശേഷം ഇരുവരും രക്ഷപ്പെട്ടു.

നേരത്തെ ഇവർ മുകേഷ് കുമാറിനെയും പ്രിന്‍സിപ്പലിനേയും ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി തവണ പരീക്ഷയിൽ തോറ്റ വിദ്യാർഥികളാണിവരെന്ന്​ സ്​കൂൾ അധികൃതർ പറഞ്ഞു.

പരീക്ഷയിൽ തോൽക്കുകയോ, ഹാജർ കുറഞ്ഞതിന്​ പുറത്താക്കുകയോ ചെയ്​താൽ വിദ്യാർഥികൾ അധ്യാപകർക്ക്​ നേരെ തിരിയുന്നത്​ പതിവാണ്​. സംഭവത്തി​െൻറ പശ്ചാത്തലത്തിൽ സ്​കൂളുകളിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധത്തിന്​ ഒരുങ്ങുകയാണ് അധ്യാപകർ.