സ്വർണവില കുതിച്ചുകയറി. പവന് 22,400 രൂപ

01:16pm 24/06/2016
images
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പവന് 480 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 22,400 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 60 രൂപ വർധിച്ച് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സ്വർണ വില കുതിച്ചുകയറിയത്. പൗണ്ടിന്‍റെയും രൂപയുടേയും മൂല്യം ഇടിഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി