സ്വർണവില പവന് 22,640 രൂപ

11:41 AM 12/07/2016
images (1)
കൊച്ചി: ഒരു ദിവസത്തെ ഉയർച്ചക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,830 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്.
നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം തിങ്കളാഴ്ചയാണ് സ്വർണവില 22,720 രൂപയിലേക്ക് ഉയർന്നത്. 22,640 രൂപയായിരുന്നു കഴിഞ്ഞ ശനിയാഴ്ച പവൻ വില.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.19 ഡോളർ താഴ്ന്ന് 1,353.81 ഡോളറിലെത്തി.