സ്വർണ്ണ വില: പവന്​ 240 രൂപ​ കുറഞ്ഞ്​ 20,960 രൂപയിലെത്തി.

01:22 pm 15/12/2016

images (3)
കൊച്ചി: നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ ഇടിവ്​ വന്ന സ്വർണവിപണിയിൽ വീണ്ടും തിരിച്ചടി. പവന്​ 240 രൂപ​ കുറഞ്ഞ്​ 20,960 രൂപയിലെത്തി. ഗ്രാമിന്​ 30 രൂപയാണ്​ താഴ്​ന്നത്​. സ്വർണം ഗ്രാമിന്​ 2590 രൂപയിലാണ്​ വ്യാപാരം നടക്കുന്നത്​.

ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്​. 2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപക്ക്​ താഴെ എത്തിയത്.

നോട്ട്​ പിൻവലിക്കലിനു ശേഷമുള്ള ഒന്നരമാസത്തിനിടെ പവന്‍വിലയില്‍ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.