സ്​കൈപി​ന്റെ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു

07:26 PM 19/09/2016
images
ലണ്ടൻ: ടെക്​ ഭീമൻ മൈക്രോസോഫ്​റ്റി​െൻറ വിഡിയോ ചാറ്റിങ്​ ആപ്ലിക്കേഷനായ സ്​കൈപി​െൻറ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു. മൈക്രോസോഫ്​റ്റി​െൻറ നീക്കം നിലവിലെ 400 ജീവനക്കാരുടെ തൊഴിൽ നഷ്​ടപ്പെടുത്തുമെന്നാണ്​ റിപ്പോർട്ട്​. ​അതേസമയം ലണ്ടനിലെ ഒാഫീസ്​ പൂട്ടുമെങ്കിലും റെഡ്​മൗണ്ട്​, പലോ ആൾ​േട്ടാ, വാൻകൂവർ തുടങ്ങി യൂറോപ്യൻ നഗരങ്ങളിലുള്ള സ്കൈപി​െൻറ ഒാഫീസുകൾ കമ്പനി നിലനിർത്തും.

സ്​കൈപി​െൻറ നിയന്ത്രണം പൂർണമായി കൈപ്പിടിയിലൊതുക്കാൻ വേണ്ടിയാണ്​ മൈക്രോസോഫ്​റ്റ്​ നിലവിലെ ജീവക്കാരെ പിരിച്ചു വിടുന്നതെന്ന്​ പേര്​ വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ മാധ്യമങ്ങളോട്​ പറഞ്ഞു. ലോകത്തെ ആദ്യ വിഡിയോ ചാറ്റിങ്​ ആപ്പുകളിലൊന്നാണ്​ സ്​കൈപ്പ്​.

പിന്നീട്​ വന്ന വാട്​സ്​ആപും, ഫേസ്​ബുക്​ മെസെഞ്ചറും തുല്യമായ ഒപ്​ഷനുകൾ ഏർപ്പെടുത്തിയയോടെ സ്​കൈപ്​ കനത്ത തിരിച്ചടി നേരിട്ടിരുന്നു​.