സൗത്ത് കാലിഫോര്‍ണിയ മലയാളി മുസ്ലിം കുടുംബ സംഗമം വര്‍ണ്ണാഭമായി

05:15pm 28/4/2016

ജോയിച്ചന്‍ പുതുക്കുളം
muslimkudumbasangamam_pic1
ഇര്‍വൈന്‍, കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയ മലയാളി മുസ്ലിം സാഹോദര്യ കൂട്ടായ്മയുടെ (എസ്.സി.എം എം.എ) യുടെയും അമേറിക്കന്‍ മലയാളി മുസ്ലിം അവാസിയേഷന്‍ നെറ്റ്‌വര്‍ക്ക് (അങങഅച) സംയുക്ത ആഭിമുഖ്യത്തില്‍ സാഹോദര്യ സംഗമം കാലിഫോര്‍ണിയ ഇര്‍വൈനില്‍ വെച്ച് ഏപ്രില്‍ 23, 2016 ന് വിപുലമായി കൊണ്ടാടി.

സംഘമം സംഘാടന മികവ് കൊണ്ടും സതേണ്‍ കാലിഫോര്‍ണിയ നിവസികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. വെഞ്ചുറ കൗണ്ടി മുതല്‍ ലോസ് ആഞ്ചലസ് കൗണ്ടി, സാന്‍ഡിയാഗോ വരെയുള്ള ഏകദേശം മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് ഈ സാഹോദര്യ സംഗമത്തില്‍ ഒത്തുകൂടിയത്.

സംഗമത്തിന്റെ മുഖ്യ ആകര്‍ഷണം പാര്‍ക്കില്‍ വെച്ച് ഉണ്ടാക്കിയ തനി നാടന്‍ ‘ മലബാര്‍ ബിരിയാണി’ യായിരുന്നു. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗവും, സ്ഥാപക നേതാവും, പാചക ഉത്സാഹശീലനുമായ ഫിറോസിന്റെ (പെരുമ്പാവൂര്‍) നേതൃത്ത്വത്തില്‍ ഫജ്ര്‍ നമസക്കാരം കഴിഞ്ഞപ്പോള്‍ തന്നെ പാചക പരിപാടികള്‍ തുടങ്ങി, സഹായികളായ അജീഷ് (ഇടുക്കി), അജീഷ് (തിരുവനന്തപുരം), സജീല്‍ (കൊയ്‌ലാണ്ടി) എന്നിവരുടെ സാന്നിദ്ധ്യം വളരെ പ്രശംസനീയമായിരുന്നു.

ഇതിനിടക്ക് ബിരിയാണി ദമ്മില്‍ ഇടാനുള്ള ഉദ്യമത്തില്‍ ‘ദമ്മ് മാസ്റ്റര്‍’ നിഷാദ് (നെട്ടൂര്‍) മൈദ പോസ്റ്റര്‍ ഒട്ടിക്കാനാണെന്ന് കരുതി വള്ളം കൂട്ടി ഒഴിച്ചു. ആപത്ത് ഘട്ടതില്‍ ലോസ്ആഞ്ചലസ് ഡൗണ്‍ ടൗണിന്റെ സ്വന്തം മുത്തു സബീര്‍ ബാബുവിന്റെ (പൊന്നാനി) നേതൃത്വത്തില്‍ ഉടന്‍ തന്നെ ചൈനാ ഇറക്കു മതി മൈദ കൊണ്ട് വരുകയും അജീഷിന്റെ നേതൃത്വത്തില്‍ വീണ്ടും മാവ് ഉണ്ടാക്കുകയും ചെയ്തു.

ഉച്ച നമസ്‌ക്കാരത്തിന് മുമ്പേ ബിരിയാണി ദമ്മിലിട്ടു, നമസ്‌ക്കാരം കഴിഞ്ഞ് ദമ്മ് പൊട്ടിച്ചതോടെ ഇര്‍വൈന്‍ പാര്ക്ക് മുഴുവനും ബെല്ല്യ പെരുന്നാളും വെല്ല്യാഴ്ചയും ഒരുമിച്ചു വന്നപോലെ ആട് ബിരിയാണിയുടെ കൊതിയൂറുന്ന നറു മണം ഇര്‍വിന്‍ പാര്‍ക്ക് മൊത്തം മത്തു പിടിപ്പിച്ചു കഴിഞ്ഞിരുന്നു, പിന്നെ ബിരിയാണി വിളമ്പാനും കഴിക്കാനുമുള്ള ഉത്സാഹം ഇരട്ടിച്ചു. നല്ല നെയ്യുള്ള ആട് ബിരിയാണിയുടെ മുകളിലെ പുഴുങ്ങിയ മുട്ടയും കൂടി കണ്ടതോടെ ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ സാന്‍ ഡിയാഗോ യില്‍ നിന്ന് എത്തിയ ശംലിയുടെ (അരീക്കോട്) മനസ്സില് ലഡുപൊട്ടി. പിന്നെ കണ്ടത് തൃശൂര്‍ പൂരത്തെ വെല്ലുന്ന പ്രകടനങ്ങള്‍ ആയിരുന്നു.

നാല് മണിയോടെ, നജീബിന്റെയും (എളമരം) ഫിറോസിന്റെയും നേതൃത്ത്വത്തില്‍ വോളിബോള്‍ കളി തുടങ്ങി, അഞ്ചാം സെറ്റിന്റെ അവസാനത്തോടെ പതിവ് പോലെ ആ സെറ്റില്‍ ജയിച്ചവര്‍ എല്ലാ സെറ്റിലും ജയിച്ചതായി പ്രഖ്യാപിച്ച് നജീബിന്റെ ടീം വിജയം കരസ്ഥമാക്കി, ഇതിനിടക്ക് കുട്ടികളുടെ രചനാ മത്സരവും പ്രൈസ് വിതരണവും സംഘടിപ്പിച്ച് മഹിളാ സമാജം മാതൃകയായി.
muslimkudumbasangamam_pic5
അസര്‍ നമസ്‌ക്കാരം കഴിഞ്ഞതോടെ എസ് സി.എം എം.എയുടെ വാര്‍ഷിക പരിപാടിയായ പാവപെട്ടവര്‍കുള്ള ഭക്ഷണം പാചകം ചെയ്യല്‍ കൂട്ടായ്മയുടെ ഉപദേശക സമിതി റഷീദ് ഭായ് (എറണാകുളം) & ഹബീബ്ക്കയുടെ (തിരുവനന്തപുരം) നേതൃത്ത്വത്തില്‍ വന്‍ വിജയത്തോടെ രാത്രി ഒമ്പതര മണിയോടെ അവാസാനിച്ചു. ഉപദേശക സമിതി അഭ്യാസക്ഷമമായ പ്രവര്‍ത്തനത്തിലും മികവുറ്റവരാണെന്ന് കൂട്ടായ്മയെ ഓര്‍മിപ്പിച്ച് എല്ലാവര്ക്കും മാതൃകയായി. പിറ്റേ ദിവസം പത്ത് മണിയോടെ കൂട്ടായ്മയുടെ ‘ഹെല്പിങ് ഹാന്‍ഡ്’ കോര്‍ഡിനേറ്റര്‍ ഹര്‍ഷദിന്റെ (പുറക്കാട്, കോഴിക്കോട്) നേതൃത്ത്വത്തില്‍ ലോസ് ആഞ്ചലസ് ഡൗണ്‍ടൗണില്‍ ഒത്തുകൂടി പാവങ്ങള്‍ക്കുള്ള ഭക്ഷണവിതരണം സാക്ഷാത്കരിച്ചു.

ഈ സാഹോദര്യ സംഗമം വന്‍ വിജയമാക്കി തീര്‍ത്ത സംഘാടക സമിതി സിജാന്‍ (പുതിയതെരുവ് , കണ്ണൂര്‍) & ഹാരിസ് (എറണാകുളം) എന്നിവരുടെ ഉറക്കമില്ലാത്ത കഴിഞ്ഞ രണ്ട് ആഴ്ചകള്‍ വളരെ പ്രശംസമീയമാണെന്ന് കൂട്ടായ്മയുടെ അംഗങ്ങളും ഉപദേശക സമിതിയും പ്രത്യേകം അനുസ്മരിച്ചു.

അന്തിമ വിജയം പരലോകത്ത് സര്‍വ്വശക്തനായ ദൈവം നമ്മുക്ക് തരുമെന്ന് പ്രതീക്ഷിക്കാം…ആമീന്‍

നന്ദി പ്രകടനം

ആദ്യമായി അത്യുഗ്രന്‍ ബിരിയാണി വെച്ച് വീണ്ടും വീണ്ടും നമ്മളെയൊക്കെ ഞെട്ടിച്ച ടഇങങഅ സ്ഥാപക നേതാവ് ഫിറോസ് നു ടഇങങഅ യുടെ പ്രത്യേക നന്ദി അറീച്ച് കൊള്ളുന്നു. ബിരിയാണിയില്‍ അദ്ദേഹം ചെയ്ത ബുദ്ധിപരമായാ ചില നീക്കങ്ങള്‍ (ചെമ്പ് മാറ്റല്‍ ടെക്‌നോളജി) സംഘാടക സമിതി പ്രത്യേകം അനുസ്മരിച്ചു.

രാവിലെ അഞ്ചു മണിക്ക് തന്നെ അടുക്കളയില്‍ ചെക്കിന്‍ ചെയ്തു ഉള്ളി മുഴുവന്‍ അരിഞ്ഞു വാവിട്ടു നിലവിളിച്ച അജീഷിനും , ഷഫീറിനും ബിരിയാണി ലീഡ് സജീല്‍ പ്രത്യേകം നന്ദി അറിയിച്ചു.

ബിരിയാണിയുടെ ഝൗമഹശ്യേ ഇവലരസ മരണ ഭയമില്ലാതെ ഏറ്റെടുത്ത ലിജെഷിനും (തൃശ്ശൂര്‍ ) സംഘാടക സമിതി പ്രത്യേകം നന്ദി അറിയിച്ചു… ജാതിക്കയുടെ ഇംഗ്ലീഷ് (ഇമേെ ആൃീവേലൃ) കണ്ടെത്താന്‍ സഹായിച്ച എല്ലാ ടീം മെമ്പേഴ്‌സിനും നന്ദി അറീച്ചു കൊള്ളുന്നു.

പിന്നെ മസാലയുടെ മേേെല നോക്കാന്‍ പറഞ്ഞിട്ട് ഇറച്ചി മുഴുവന്‍ അകത്താക്കിയ ആ ‘ഇക്കാക്കും’ പ്രത്യേകം നന്ദി അറീക്കുന്നു.

എല്ലാ നിര്‍ണ്ണായകമായ കാര്യങ്ങള്‍ക്കും ഞങ്ങള്ക്ക് നേതൃത്വം നല്കി കാലിഫോര്‍ണിയയില്‍ നിന്നും ഉരുവില്‍ കയറി ദുബായ് കടപ്പുറം വഴി കണക്ടികട്ടിലേക്ക് പോകുന്ന അജീഷിനു (തിരുവനന്തപുരം) എല്ലാ വിധ മംഗളാശംസകളും നേര്‍ന്നു കൊള്ളുന്നു .

അവസാനത്തെ സെറ്റില്‍ തോറ്റ നജീബിന്റെ എതിര്‍ ടീമിലെ ഓരോ കളിക്കാര്‍ക്കും അങ ങഅച സ്ഥാപക നേതാവ് കൂടിയായ എളമരംനജീബ് ,ഫിറോസ് മുസ്തഫ എന്നിവര്‍ പ്രത്യേകം നന്ദി അറിയിച്ചു.
ഷഫീര്‍ ഫറോക്ക് ഇര്‍വിന്‍