07:33 zm 21/4/2017
റിയാദ്: സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തിക്കൊണ്ട് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് ഉത്തരവിറക്കി. മന്ത്രാലയത്തിലെ ഒൗദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യാഴാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ട വിജ്ഞാപനത്തിെൻറ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നിയമം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, അല്‍ഖസീം മേഖലയിലെ ഷോപ്പിങ് മാളുകളിലെ കച്ചവട സ്ഥാപനത്തിലും വാഹനങ്ങളിലൂടെ വില്പന നടത്തുന്നതിനും അടുത്ത ഹിജ്റ പുതുവര്‍ഷം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയ ശാഖ വ്യക്തമാക്കി. സെപ്്റ്റംബര്‍ 21 (മുഹര്‍റം ഒന്ന്) മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം നടപ്പാക്കാന്‍ സജ്ജമാവണമെന്നും മേഖലയിലെ ഷോപ്പിങ് മാള്‍ ഉടമകളോട് മന്ത്രാലയ ശാഖ അഭ്യര്‍ഥിച്ചിട്ടുണ്ട്.
2011 മുതല്‍ നിതാഖാത്ത് വ്യവസ്ഥയിലൂടെ രാജ്യത്ത് നടപ്പാക്കിവരുന്ന ഊജിത സ്വദേശിവത്കരണത്തിെൻറ ഭാഗമായാണ് ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തുന്നത്. മൊബൈല്‍ ഫോൺ വിൽപനയും സർവീസും സ്വദേശിവത്കരിച്ചതിെൻറ അടുത്തപടിയായാണ് മന്ത്രാലയത്തിെൻറ പുതിയ നടപടി.
മലയാളികളുൾപെടെ പതിനായിരക്കണക്കിന് വിദേശി ജോലിക്കാരെയും സ്ഥാപന ഉടമകളെയും നേരിട്ട് ബാധിക്കുന്നതായിരിക്കും പുതിയ നിയമം. െറൻറ് എ കാര്‍ മേഖലയും വൈകാതെ സ്വദേശിവത്കരിക്കാനുള്ള നീക്കവും അഭിപ്രായ സര്‍വേയും തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.