സൗദിയില്‍ ഹോട്ടലുകളുടെ അടുക്കളയിലും ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം

07:18pm 23/7/2016

download (9)
ദമാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഹോട്ടലുകളില്‍ അടുക്കളയിലും ഭക്ഷണം തയാറാക്കുന്ന മറ്റിടങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ കിഴക്കന്‍ പ്രവിശ്യാ നഗരസഭ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ബലദിയ്യകള്‍ക്കും നല്‍കിയതായി നഗരസഭ മേധാവി അബ്ദുല്‍ റഹ്മാന്‍ സാലിഹ് അല്‍ഷുഹൈല്‍ വ്യക്തമാക്കി.

ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടി. കാമറയിലെ വിവരങ്ങള്‍ ഒരുമാസത്തേയ്ക്കു സൂക്ഷിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ ഇവ പരിശോധിക്കുന്നതിനു വേണ്ടിയാണിത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍തന്നെ ഹോട്ടല്‍ ഉടമകള്‍ക്കു നല്‍കും.

ഹോട്ടലുകളില്‍ അടുക്കളയിലും ഭക്ഷണം തയാറാക്കുന്ന മറ്റിടങ്ങളിലും കാമറകള്‍ സ്ഥാപിച്ചിരിക്കണമെന്ന നിബന്ധന ആദ്യ ഘട്ടത്തില്‍ നിര്‍ബന്ധപൂര്‍വം സ്ഥാപിക്കേണ്ടതില്ലെങ്കിലും പിന്നീട് നിര്‍ബന്ധമാക്കുമെന്നാണ് സൂചന.

പാചകം ചെയ്യുന്ന സ്ഥലങ്ങള്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കു കാണുന്ന തരത്തില്‍ ഗ്ലാസ് ഇട്ട് വേര്‍തിരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്.

ഹോട്ടലുകളിലും മറ്റു ഭക്ഷ്യ വസ്തുക്കള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളിലും നിയമ ലംഘനം കണെ്ടത്തുന്നവര്‍ 940 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും നഗരസഭ നിര്‍ദേശിച്ചു. ടലല ാീൃല മ:േ