ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം.

10:15 AM 04/07/2016
download (4)
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം. ഇന്ന്​ പുലർച്ചെയാണ്​ സ്​ഫോടനമുണ്ടായത്​. സ്​ഫോടക വസ്​തുക്കളുമായി കാറി​െലത്തിയ ചാവേറിനെ സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന്​ പൊട്ടിത്തെറിക്കുകയായിരുന്നു. സ്​ഫോടനത്തിൽ രണ്ട്​ നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റു.

സ്​ഫോടനത്തെ തുടർന്ന്​ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോൺസുലേറ്റിന്​ ചുറ്റുമുള്ള പ്രദേശം ഒഴിപ്പിച്ചു. യു.എസ്​ സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായി കോൺസുലേറ്റിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ്​ സ്​ഫോടനം. 2004 ൽ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത്​ പേർ കൊല്ലപ്പെട്ടിരുന്നു.