നരേന്ദ്ര മോദി ഇന്ന് റിയോ അത്‌ലറ്റുകളെ കാണും

10:20am 04/7/2016
images (1)
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയ അത്‌ലറ്റുകളെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരില്‍ക്കണ്ട് ആശംസകള്‍ അറിയിക്കും. ഡല്‍ഹിയിലെ മനേക്ഷാ സെന്ററിലാണ് പ്രധാനമന്ത്രി അത്‌ലറ്റുകളുമായി സംവദിക്കുന്നത്.

കേന്ദ്ര കായികമന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി ജനറല്‍, ചീഫ് ഡെ മിഷന്‍ തുടങ്ങിയവരും ചടങ്ങിനെത്തും. യോഗ്യത നേടിയ അത്‌ലറ്റുകളില്‍ നല്ലൊരു ഭാഗം വിദേശത്തു പരിശീലനത്തിലായതിനാല്‍ പലരും ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തേക്കില്ല.