സൗമ്യ കേസ്: ഈമാസം 17ലേക്ക് മാറ്റി.

06:26 pm 7/10/2016

download (6)
ദില്ലി: പുനഃപരിശോധനാ ഹര്‍ജി ഈമാസം 17ലേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കേസ് മാറ്റിയത്. പ്രോസിക്യൂഷനാണ് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവുവേണം. സംശയത്തിന്റെ കണിക പോലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗമ്യ ചാടി രക്ഷപ്പെട്ടു എന്നാണ് സാക്ഷിമൊഴി പറയുന്നത്. ഇത് കണക്കിലെടുത്താല്‍ ഗോവിന്ദസ്വാമി കൊലപാതകം ചെയ്തിട്ടില്ല. നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു.