09:02 am 12/3/2017
ന്യൂഡല്‍ഹി: സത്യാര്‍ഥിയുടെ മോക്ഷണംപോയ നൊബേൽ പുരസ്കാര സാക്ഷ്യപത്രം പോലീസ് വനത്തിൽനിന്നും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഡൽഹി പോലീസ് സാക്ഷ്യപത്രം കണ്ടെത്തിയത്. സംഘംവിഹാറിനു സമീപം കാട്ടിൽ വാട്ടർപ്രൂഫ് ബാഗിലാണ് മോഷ്ടാക്കൾ ഉപേക്ഷിച്ചത്.
സത്യാർഥിയുടെ വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.