ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മലബാര്‍ മിഷനില്‍ തിരുനാള്‍ ഭക്തിസാന്ദ്രം

09:52 am 12/8/2106

Newsimg1_41392679
ഹാര്‍ട്ട്‌ഫോര്‍ഡ്: ഭാരത അപ്പസ്‌തോലനായ മാര്‍ത്തോമാശ്ശീഹായുടേയും ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ സംയുക്തമായി ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍, ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍, ഫാ. തോമസ് പുതിയിടം, ഫാ. സിറിയക് മാളിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര, ഫാ. റ്റോം ജോസഫ്, ഫാ. മാത്യു കപ്പലുമാക്കല്‍, ഫാ. ജയിംസ് വട്ടക്കുന്നേല്‍, ഫാ. ജോണ്‍ തുണ്ടിയത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. പൗരോഹിത്യത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഫാ. തോമസ് പുതിയിടത്തിന് അഭിവന്ദ്യ പിതാവ് ഇടവകയുടെ മൊമെന്റോ തദവസരത്തില്‍ സമ്മാനിച്ചു. കുര്‍ബാനമധ്യേ ഇടവകയലെ 9 കുട്ടികള്‍ പിതാവില്‍ നിന്നും സ്ഥൈര്യലേപനം സ്വീകരിച്ചു.

തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആഘോഷമായ പ്രദക്ഷിണം നടന്നു. ഇടവക സമൂഹത്തിന്റെ വിശ്വാസ കൂട്ടായ്മയുടെ ഉത്തമോദാഹരണമായിരുന്നു ചിട്ടയായി നടന്ന പ്രദക്ഷിണം. പ്രദക്ഷിണത്തെ തുടര്‍ന്ന് യുവജനങ്ങളുടേയും കുട്ടികളുടേയും നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു. മനോജ് ചാക്കോ ഒട്ടത്തില്‍ ആയിരുന്നു ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.

ട്രസ്റ്റിമാരായ ബേബി മാത്യു കുടക്കച്ചിറ, ജോര്‍ജ് ജോസഫ് ചെത്തികുളം, സെക്രട്ടറി ദീപ ജോണ്‍, സി.സി.ഡി കോര്‍ഡിനേറ്റര്‍ മഞ്ജു അബ്രഹാം, കള്‍ച്ചറല്‍ ഫോറം കോര്‍ഡിനേറ്റര്‍ ജിന്‍സി ബിജു കൊടലിപറമ്പില്‍, മാത്യൂസ് കല്ലുകുളം, ജോസഫ് ചാക്കോ ഒട്ടത്തില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകയിലെ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. തിരുനാളില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പ്രസുദേന്തിയുടെ നേതൃത്വത്തില്‍ സ്‌നേഹവിരുന്ന് ഒരുക്കിയിരുന്നു. ഏകദേശം 450-ഓളം വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹീതരാ­യി.