ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എയുടെ 2017 ലേക്കുള്ള മെമ്പര്‍ഷിപ് ക്യാമ്പയിന് വെസ്റ്റ് ചെസ്റ്ററില്‍ ഉജ്ജ്വല തുടക്കം

09:49 am 12/8/2016

Newsimg1_92006249
ന്യൂയോര്‍ക്ക്: കെന്‍സികോ ടാം പ്ലാസയില്‍ നടന്ന ഇന്ത്യ ഹെറിറ്റേജ് ഡേയില്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. വിവിധ തുറകളില്‍പെട്ട ആളുകള്‍ ഒഎഫ് ബിജെപിയില്‍ ചേര്‍ന്ന് പ്രവാസികളുടെ പ്രശ്‌നങ്ങളിലും അതുപോലെ ഭാരതത്തിലെ വിവിധ വികസനോന്മുഖ പദ്ധതികളിലും പങ്കു ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വരികയുണ്ടായി.

ബൂത്ത് സന്ദര്‍ശിച്ച പ്രമുഖരില്‍ വിവിധ കമ്മ്യൂണിറ്റി നേതാക്കളെ കൂടാതെ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ റീവ ഗാംഗുലി ദാസ് എന്നിവരും. ഒഎഫ് ബിജെപി ദേശീയ യൂത്ത് കണ്‍വീനര്‍ ഹാരി സേഥി, ദീപ് ഭട്ട്, ദേശീയ സോഷ്യല്‍ മീഡിയ കോ കണ്‍വീനര്‍ ഡോ ജയശ്രീ നായര്‍, മറ്റു ന്യൂയോര്‍ക്ക് കാര്യകര്‍ത്താക്കളായ രഘുവരന്‍ നായര്‍, അസീം തിവാരി, പ്രിയംവദ ത്രിവേദി എന്നിവരും ക്യാമ്പയിന്‍ വിജയത്തിനായി ശിവദാസന്‍ നായര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കൂടുതല്‍ അംഗബലത്തോടെ ഒഎഫ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനും സാധാരണക്കാരിലേക്കെത്തിക്കാനുമാണ് ശ്രമം എന്ന് ശ്രീ ശിവദാസന്‍ നായര്‍ പറഞ്ഞു. തുടര്‍ന്നും ന്യൂയോര്‍ക്കിലെ വിവിധ മേഖലകളില്‍ ഇതുപോലെയുള്ള കാമ്പയിനുകള്‍ നടത്താന്‍ പരിപാടിയുണ്ട്. സെപ്റ്റംബര്‍ 10 നു ക്വീന്‍സില്‍ നടക്കുന്ന ഹിന്ദു യൂണിറ്റി ഡേയില്‍ ഒ ഫ് ബി ജെ പിയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ബൂത്ത് ഉണ്ടാവും.