ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍നിന്ന് പോക്കിമോനെ ഒഴിവാക്കാന്‍ നിര്‍ദേശം

01:32pm 28/7/2016
download (1)
ഹിരോഷിമ: ഹിരോഷിമ അണുബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മാരകങ്ങളില്‍നിന്ന് പോക്കിമോന്‍ ഗോ ‘ഭീകരന്‍മാരെ’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ കത്തുനല്‍കി. 1945 ബോംബാക്രമണത്തിന്റെ ഓര്‍മദിനമായ ഓഗസ്റ്റ് ആറിനു മുമ്പ് ഇത് നീക്കം ചെയ്യണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 140,000 പേരുടെ സ്മാരകങ്ങളാണ് ഹിരോഷിമ പീസ് പാര്‍ക്കില്‍ ഉള്ളത്. ഈ പാര്‍ക്കില്‍ മാത്രം 30 പോക്കിസ്റ്റോപ്പുകളാണ് ഗെയിമില്‍ ഉള്ളത്. കൂടാതെ, മൂന്നു ജിമ്മുകളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്്ട്്.

ഹിരോഷിമയെ കൂടാതെ, അണുബോംബ് സ്‌ഫോടനം നടന്ന നാഗസാക്കി പീസ് പാര്‍ക്കിനെയും പോക്കിമോന്‍ േഗാ ഗെയിമില്‍നിന്ന് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ 74,000 പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം, ഫുകുഷിമ അണുനിലയ അധികൃതര്‍ പോക്കിമോനെ അകറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2011 സ്‌ഫോടനത്തിനുശേഷം ഇത് അത്യധികം റേഡിയോ ആക്ടീവായി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പ്രദേശത്തെ ഗെയിമില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്.