ഹിലാരിക്ക് വോട്ട് ചെയ്യുന്ന പുരുഷന്മാര്‍ക്ക് മഡോണയുടെ ‘വാഗ്ദാനം’

11:44 am 21/10/2106

e331f107-e084-4484-99eb-da703a54e8ab
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വോട്ടു തേടി ഒരു അപ്രതീക്ഷിത ലൈംഗിക വാഗ്ദാനം. ഹിലരിക്ക് വോട്ട് ചെയ്താല്‍ പകരം ലൈംഗികത നല്‍കാമെന്ന് വാഗ്ദാനവുമായി പരസ്യമായി രംഗത്ത് വന്നിരിക്കുന്നത് പോപ്പ്‌ റാണി സാക്ഷാല്‍ മഡോണയാണ്. ചൊവ്വാഴ്ച മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ഒരു കോമഡി പരിപാടിയിലാണ് മഡോണയുടെ പ്രഖ്യാപനം.
താനും ഒരു തമാശ പൊട്ടിക്കുകയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു മഡോണയുടെ അവതരണം. ഹിലരിക്ക് വോട്ട് ചെയ്യുന്ന പുരുഷന്മാര്‍ക്ക് തന്‍റെ പ്രത്യേക പരിചരണം പകരം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യത്തില്‍ താന്‍ മിടുക്കിയാണെന്നും പറഞ്ഞു. ജനക്കൂട്ടത്തെ രസിപ്പിക്കാന്‍ താരം നടത്തിയ ഈ കമന്‍റിന്‍റെ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരവും നേടുന്നുണ്ട്. കയ്യടികളോടെയും വിസിലടികളോടെയുമാണ് ജനക്കൂട്ടം വാഗ്ദാനം ഏറ്റെടുത്തത്.
ചൊവ്വാഴ്ചത്തെ സംഭവത്തിന് ശേഷം സ്‌റ്റേജിന്‍റെ ഫോട്ടോയും വീഡിയോയും ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെയ്ക്കുകയും ചെയ്തു 58 കാരിയായ മഡോണ. ഈ യുവതിയെ ഏറെ ബഹുമാനിക്കുന്നെന്നും തന്നെ നിങ്ങളുടെ സ്‌റ്റേജില്‍ അനുവദിച്ചതില്‍ നന്ദിയെന്നുമായിരുന്നു കുറിച്ചത്.
SHARE ON ADD A COMMENT