ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് നവാസ് ഷരിഫ്

11-10-2016 12.33AM
nawas_2109
ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരിഫ്. പാര്‍ട്ടി കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റിയെ അഭിസംബോധന ചെയ്യവെയായിരുന്നു ഷരിഫിന്റെ പരാമര്‍ശം. ബുര്‍ഹാന്‍ വാനി കാഷ്മീര്‍ ജനതയുടെ അഭിമാനമാണെന്ന് ഷരിഫ് പറഞ്ഞു.

കാഷ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതില്‍നിന്നു ഞങ്ങളെ തടയാന്‍ ഒരു ശക്തിക്കുമാവില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ഭീകരവാദമായി കണ്ടാല്‍ ഇന്ത്യ തെറ്റിദ്ധരിക്കപ്പെടുകയാണ്. ബുര്‍ഹാന്‍ വാനി ഒരു സ്വാതന്ത്ര്യ പോരാളിയായിരുന്നു. അദ്ദേഹം കാഷ്മീര്‍ ജനതയുടെ അഭിമാനമാണ്– ഷെരിഫ് പറഞ്ഞതായി റേഡിയോ പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ എട്ടിന് ഹിസ്ബുള്‍ കമാന്‍ഡറായ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 90ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇത്ര രൂക്ഷമായതും വാനിയുടെ വധത്തിനു ശേഷമാണ്.