ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനികോദ്യോഗസ്​ഥർ മരിച്ചു.

05:47 pm 30/11/2016

images
കൊൽക്കത്ത: പശ്​ചിമ ബംഗാളിലെ സുക്​​​നയിൽ ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനികോദ്യോഗസ്​ഥർ മരിച്ചു. ഒരു ജൂനിയർ ഒാഫീസർക്ക്​ ഗുരുതരമായി പരിക്കേറ്റു. ചീറ്റ ഹെലി​കോപ്​റ്ററാണ്​ രാവിലെ 10.30ഒാടെ തകർന്നത്​. സംഭവത്തെ കുറിച്ച്​ സൈന്യം അന്വേഷണത്തിന്​ ഉത്തരവിട്ടു.

സൈന്യത്തി​െൻറ പതിവ്​ നിരീക്ഷണ പറക്കലിനിടെയാണ്​​ സംഭവം. നിലത്തിറക്കുന്നതിനിടെയാണ്​ കോപ്​റ്റർ തകർന്നതെന്ന്​ കരുതുന്നു. സുക്​ന സൈനിക കേന്ദ്രത്തിലെ ഹെലിപ്പാഡിനു സമീപത്താണ്​ കോപ്​റ്റർ തകർന്നു വീണതെന്ന്​ റി​േപ്പാർട്ടുകളുണ്ട്​. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.