ഹോങ്കോങ്ങിൽ ഇന്ത്യക്കാർക്ക്​ വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിൻവലിച്ചു.

10:12 AM 21/12/2016
download (2)
ബെയ്​ജിങ്​: സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ ഇന്ത്യക്കാർക്ക്​ വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിൻവലിച്ചു. ജനുവരി മുതൽ ഇന്ത്യക്കാർക്ക്​ പ്രീ അറൈവൽ ഒാൺലൈൻ രജിസ്​ട്രേഷൻ നിർബന്ധമാക്കി. നിലവിൽ ഇന്ത്യക്കാർക്ക്​ ഹോ​േങ്കാങ്​ സന്ദർശിക്കുന്നതിന്​ വിസയുടെ ആവശ്യമില്ല. ​14 ദിവസം വരെ ഹോങ്കോങ്ങിൽ തങ്ങുന്നതിന്​ പാസ്​പോർട്ട്​ ഉപയോഗിച്ച്​ പ്രവേശനം അനുവദിച്ചിരുന്നു.

ജനുവരി 23 മുതൽ ഹോ​േങ്കാങ്​ സന്ദർശിക്കുന്നതിന്​ മുമ്പ്​ ഇന്ത്യക്കാർ യാത്രക്കുമുമ്പുള്ള ഒാൺലൈൻ രജിസ്​ട്രേഷൻ പൂർത്തീകരിക്കണമെന്ന്​ എമിഗ്രേഷൻ വകുപ്പ്​ അറിയിച്ചു. വിനോദ സഞ്ചാരത്തിനും അവധി ആഘോഷങ്ങൾക്കും ബിസിനസ്​ ആവശ്യങ്ങൾക്കുമായി നിരവധി ഇന്ത്യക്കാരാണ്​ ഹോ​േങ്കാങ്ങിലെത്തുന്നത്​.