ഹൈസ്­ക്കൂള്‍ വിദ്യാര്‍ത്ഥി സണ്ണി രവി പട്ടേല്‍ വെടിയേറ്റു മരിച്ചു .

12:23 pm 21/10/2016

– പി. പി. ചെറിയാന്‍
unnamed (1)

ക്ലിവ്‌­ലാന്റ് ഹൈറ്റ്‌­സ്(ഒഹായൊ) : മെഫീല്‍ഡ് ഹൈറ്റ്‌­സ് ഹൈസ്­ക്കൂള്‍ വിദ്യാര്‍ത്ഥി രവി പട്ടേല്‍ (15) അക്രമിയുടെ വെടിയേറ്റ് മരിച്ചു.

ഒഴിവു ദിവസം ഫാസ്റ്റ്ഫുഡ് റസ്‌റ്റോറന്റില്‍ ജോലിക്കെത്തിയതായിരുന്നു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയായിരുന്ന സണ്ണി രവി പട്ടേല്‍. റസ്‌റ്റോറന്റില്‍ അതിക്രമിച്ചു കയറിയ തോക്കുധാരി രവിയുടെ തലയിലേക്കാണ് ആദ്യ വെടിയുതിര്‍ത്തത്. നിലത്ത് വീണ ഉടനെ കൗണറില്‍ നിന്നും പണം തട്ടിയെടുത്തു പ്രതി രക്ഷപ്പെടുകയായിരുന്നു.

ഒക്ടോബര്‍ 14 നാണ് സംഭവം നടന്നത്. ഒക്ടോബര്‍ 15 ന് കൗണി മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നിന്നും മരിച്ച വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ഒക്ടോബര്‍ 16 ന് വെടിവെച്ചു എന്ന് പോലീസ് സംശയിക്കുന്ന പ്രതിയെ ക്ലീവ് ലാന്റ് പോലീസ് പിടികൂടി ചോദ്യം ചെയ്തുവരുന്നു.

സംഭവം നടന്ന ഉടനെ രവിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാസ്റ്റ് ഫുഡ് സ്‌റ്റോറില്‍ ഉണ്ടായിരുന്ന ഉടമയടക്കം ഉള്ള നാലു ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതിയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 5000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

രവി പട്ടേലിന്റെലിര്യാണത്തില്‍ മെഫില്‍ഡ് സ്­ക്കുള്‍ ഡിസ്ട്രിക്റ്റ് അനുശോചനം അറിയിച്ചു.

“എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു” കണ്ണീരടക്കാനാകാതെ രവിയുടെ പിതാവ് പട്ടേല്‍ വിതുമ്പി. സ്ഥിരോത്സാഹിയും, സമര്‍ത്ഥനുമായിരുന്ന സണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന രവി പട്ടേലിനെ കുടുംബാംഗങ്ങള്‍ അനുസ്മരിച്ചു.രവിയുടെ വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും സമുദായാംഗങ്ങള്‍ ഇതുവരെ മോചിതരായിട്ടില്ല.