ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉജ്ജ്വലമായി –

08:50 pm 27/2/2017
എ. സി. ജോര്‍ജ്
Newsimg1_35019717
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മറ്റിയുടെയും പ്രവര്‍ത്തന വര്‍ഷത്തിന്റെയും ഉദ്ഘാടന പരിപാടികള്‍ ആകര്‍ഷകവും ഉജ്ജ്വലവുമായി. ഫെബ്രുവരി 19ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ എച്. കെ. സി. എസ് പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്. കെ. സി എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാദര്‍ സജി പിണര്‍കയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കല്‍, സെക്രട്ടറി തോമസ് കൊരട്ടിയില്‍, ജോയിന്റ് സെക്രട്ടറി ടിജി പള്ളികിഴക്കേതില്‍, ട്രഷറര്‍ സൈമണ്‍ തോട്ടപ്‌ളാക്കില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മിച്ചല്‍ പള്ളികിഴക്കേതില്‍, നവ്യാ മഠത്തില്‍ താഴെ എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു.

കിരണ്‍ കുമാറും ടിനാ ബോസും സംയുക്തമായി സംവിധാനം ചെയ്ത കിഡ്‌സ് ക്ലബ്ബിന്റെ വര്‍ണ്ണ ശബളമായ വിവിധ കലാപ്രകടനങ്ങളോടെ ആകര്‍ഷകമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എച്. കെ. സി. എസ.് പോഷക സംഘടനകളായ കെ. സി. വൈ. എല്‍, ബി. വൈ. ഒ. എല്‍, ക്‌നാനായ വിമന്‍സ് ഫോറം, യൂത്ത് ലീഗ് തുടങ്ങിയവയില്‍ പെട്ട കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ അത്യന്തം മികവു പുലര്‍ത്തി. ബെന്നി കൈപാറേട്ട് സംവിധാനം ചെയ്ത യുവജന വേദിയുടെ “അന്നൊരു പ്രണയ ദിനത്തില്‍’ എന്ന വാലന്റൈന്‍സ് ഡേ കലാ ശില്പം അത്യന്തം ശ്രദ്ധേയമായി.

പൊതു സമ്മേളനത്തില്‍ സെക്രട്ടറി തോമസ് കൊരട്ടിയില്‍ സ്വാഗതം ആശംസിച്ചു. കെ. സി. സി. എന്‍. എ. യുടെ ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റി ബേബി മണക്കുന്നേല്‍ രൂപരേഖ നല്‍കി. ക്‌നാനായ വുമണ്‍സ് ഫോറത്തിന്റെ നാഷണല്‍ പ്രസിഡന്റ് ഡോ. ദിവ്യാ വള്ളിപടവില്‍ വുമണ്‍സ് ഫോറത്തിന്റെ കര്‍മ്മ പരിപാടികളെ പറ്റി വിശദീകരിച്ച് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ടിജി പള്ളികിഴക്കേതില്‍ നന്ദി പ്രസംഗം നടത്തി. ഷാജു ചക്കുങ്കല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്നു.