03:50pm 27/06/2016
മുംബൈ: മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ പോലെ അവശനായെന്ന ബോളിവുഡ് നടന് സല്മാന് ഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ യുവതിയുടെ നോട്ടീസ്. സല്‍മാന്റെ പരാമര്‍ശം മാനസികാഘാതമുണ്ടാക്കിയെന്നും 10 കോടിരൂപ നല്‍കണമെന്നുമാണ് മാനഭംഗത്തിനിരയായ യുവതിയുടെ ആവശ്യം. പരാമര്‍ശത്തില്‍ പരസ്യമായി മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ യുവതിയാണ് സല്‍മാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വിലാസത്തിലേക്ക് നോട്ടിസ് അയച്ചത്.
സല്‍മാന്റെ പരാമര്‍ശത്തിലൂടെ തന്റെ വ്യക്തിത്വത്തിന് കളങ്കമുണ്ടായതായി നോട്ടീസില്‍ പെണ്‍കുട്ടി പറയുന്നു. ”ഇതെന്നെ മാനസികമായിതളര്ത്തി. ഇപ്പോൾ ഞാന്‍ മനഃശാസ്ത്രജ്ഞന്റെ ചികില്‍സയിലാണ്. എന്റെ ഇപ്പോഴത്തെ മാനസിക തകര്‍ച്ചയ്ക്ക് കാരണം സല്‍മാന്റെ പരാമര്‍ശമാണ്”, പെണ്‍കുട്ടി നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ സല്‍മാനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.നാലുവര്‍ഷം മുന്‍പാണ് 10 പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. 10 പേരില്‍ നാലുപേരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്