10 റഷ്യന്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് നഷ്ടമാകും

11:41am 26/7/2016

download (3)

ലോസാന്‍: റഷ്യയുടെ ഏഴു നീന്തല്‍ താരങ്ങള്‍ക്കും മൂന്നു തുഴച്ചില്‍ താരങ്ങള്‍ക്കും റിയോ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവില്ല. രാജ്യാന്തര നീന്തല്‍ ഫെഡറേഷനും (ഫിന) രാജ്യന്തര റോവിംഗ് ഫെഡറേഷനും(ഫിസ) ആണ് നടപടിയെടുത്തത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം നേരിടുന്ന താരങ്ങളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം കായിക സംഘടനകള്‍ക്ക് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വിട്ടുനല്‍കിയിരുന്നു.

ഇതോടെ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് യൂലിയ എഫിമോവ, നതാലിയ ലോവ്‌കോവ എന്നിവരുള്‍പ്പെടെയുള്ള നീന്തല്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് നഷ്ടമാകും. കഴിഞ്ഞ വര്‍ഷം കസാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനിടെ ശേഖരിച്ച സാമ്പിളുകള്‍ പുനഃപരിശോധിക്കുമെന്ന് ഫിന അറിയിച്ചിട്ടുണ്ട്.