ചെറിയ പെരുന്നാൾ ബുധനാഴ്ചയെന്ന് കെ.എൻ.എം, ഹിലാൽ കമ്മറ്റി

04:33 PM 03/07/2016
download (3)
കോഴിക്കോട്: റമദാൻ 29ന്(ജൂലൈ 4) തിങ്കളാഴ്ച സൂര്യൻ അസ്തമിക്കുന്നതിന് 5 മിനുട്ട് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ അന്ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും ആയതിനാൽ റമദാൻ 30 പൂർത്തിയാക്കി ജൂലൈ 6ന് ബുധനാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കേരള ജംഇയത്തുൽ ഉലമാ പ്രസിഡന്‍റ് എ. അബ്ദുൽ ഹമീദ് മദീനിയും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനിയും അറിയിച്ചു.