ലൂക്ക് ഐക്കിന്‍സ്(42) പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു

12:46pm 02/8/2016

പി .പി .ചെറിയാൻ

unnamed

ലോസ് ആഞ്ചലസ്: 2500 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്നും പാരച്യൂട്ടോ, ജെംബിങ്ങ് സ്യൂട്ടോ ഇല്ലാതെ താഴേക്ക് ചാടി ലോസ് ആഞ്ചലസില്‍ നിന്നുള്ള ലൂക്ക് ഐക്കിന്‍സ്(42) പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. ഇത്രയും ഉയരത്തില്‍ നിന്നും പാരച്യൂട്ടില്ലാതെ ചാടിയ ആദ്യ സംഭവമാണിത്. ജൂലായ് 29 ശനിയാഴ്ചയായിരുന്നു ലൂക്ക് ഐതിഹാസിക വിജയം കൈവരിച്ചത്. താഴേക്ക് ചാടിയ ലൂക്കയെ നിലം തൊടാതെ രക്ഷപ്പെടുത്തുന്നതിന് നൂറടി ഉയരത്തില്‍ പകുതി ഫുട്‌ബോള്‍ കോര്‍ട്ടിന്റെ വലിപ്പത്തില്‍ വല വിരിച്ചിരിക്കുന്നു. വിമാനത്തില്‍ നിന്നും ചാടി രണ്ടു മിനിട്ട് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചാണ് വലയില്‍ പതിച്ചത്. ജൂലായ് 29 ശനിയാഴ്ച സിമി വാലിയില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ 2500 അടി ഉയരത്തില്‍ എത്തിയതോടെ ഐക്കിന്‍സ് തന്റെ സാഹസിക യജ്ഞത്തിന് തയ്യാറായി. 12 വയസ്സു മുതല്‍ സ്‌ക്കൈയ് ഡൈവിങ്ങില്‍ പരിശീലനം ആരംഭിച്ച ലൂക്ക് ഇതിനകം 2000 തവണ വിമാനത്തില്‍ നിന്നും ചാടിയിരുന്നു. അപകടം കൂടാതെ വലയില്‍ പതിച്ച ലൂക്കയെ സ്വീകരിക്കാന്‍ ഭാര്യ മോനിക്കയും, മകന്‍ ലോഗനും സ്ഥലത്തെത്തിയിരുന്നു. ജീവിതത്തിന്റെ ചിരകാലാ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടതില്‍ ഐക്കിന്‍സ് പൂര്‍ണ്ണ തൃപ്തനാണ്.