ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം റ്റാമ്പായില്‍ വിവിധ അസോസിയേഷനുകള്‍ ഒത്തുചേര്‍ന്ന് ആചരിച്ചു.

10:18 am 20/8/2106
Newsimg1_17500907
Picture
റ്റാമ്പാ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം റ്റാമ്പായില്‍ വിവിധ അസോസിയേഷനുകള്‍ ഒത്തുചേര്‍ന്ന് ആചരിച്ചു. എം.എ.സി.എഫ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ ഏബ്രഹാം ചാക്കോ, ജോയിന്റ് സെക്രട്ടറി സജി കരിമ്പന്നൂര്‍, കമ്മിറ്റി അംഗങ്ങളായ തോമസ് ജോര്‍ജ്, സുനില്‍ വര്‍ഗീസ്, ഷോണി ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തമ്പി ഇലവുങ്കല്‍, ജേക്കബ് വഞ്ചിപ്പുരയ്ക്കല്‍ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ അവതരിപ്പിച്ച ചെണ്ടമേളവും, ശിങ്കാരിമേളവും ശ്രദ്ധേയമായി. യുവജനങ്ങളും, കൗമാരക്കാരുമാണ് പ്രധാനമായും ശിങ്കാരിമേളം അവതരിപ്പിച്ചത്.

അമേരിക്കയിലെ ഏറ്റവും മികച്ച ഓണപ്പരിപാടിയായ എം.എ.സി.എഫ് ഓണം സെപ്റ്റംബര്‍ 10-ന് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കുമെന്നു പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്തും, സെക്രട്ടറി ഷീലാ ഷാജുവും അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഓണസദ്യയോടുകൂടി പരിപാടികള്‍ ആരംഭിക്കും. 51 പേരുടെ ചെണ്ടമേളം, പാഞ്ചാരിമേളം, ശിങ്കാരിമേളം, ഘോഷയാത്ര തുടങ്ങി മലയാളത്തനിമയുള്ള എല്ലാ ഓണപ്പരിപാടികളും അന്നേദിവസം ഉണ്ടായിരിക്കും.