15 വയസുകാരിയെ രക്ഷകർത്താവ് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി.

07:11 am 10/2/2017
images (3)

കോപ്പൽ: കർണാടകയിൽ 15 വയസുകാരിയെ രക്ഷകർത്താവ് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി. കോപ്പൽ ജില്ലയിലെ ബസ്രിക്കട്ടേ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ടു കൃഷ്ണപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മാതാപിതാക്കൾ ഉപേക്ഷിച്ച പെണ്‍കുട്ടി കൃഷ്ണപ്പയുടേയും ഇയാളുടെ അന്ധയായ ഭാര്യയുടേയും സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന കൃഷ്ണപ്പ പലതവണ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കർണാടകത്തിലെ സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പെണ്‍കുട്ടി.