സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്തിയില്ല

07:00 PM 29/8/2016
download (3)

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അവര്‍ പരിസരം മറന്ന് ചുംബിച്ചുകൊണ്ടിരുന്നുവത്രേ. ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസും യുവനായകന്‍ ടൈഗര്‍ ഷറോഫുമാണ് ചുംബനസീനില്‍ മതിമറന്നു നിന്നുപോയത്. ഇരുവരും ഒന്നിച്ച എ ഫ്‌ളൈയിംഗ് ജാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. ചിത്രത്തില്‍ ടൈഗറിന്റേത് അതിമാനുഷിക കഥാപാത്രമാണ്.

കാമുകിയായി ജാക്വിലിന്‍ അഭിനയിക്കുന്നു. ജാക്വിലിന്റെ കഥാപാത്രത്തെ ടൈഗറിന്റെ കഥാപാത്രം ചുംബിക്കുന്ന രംഗമാണ് എടുത്തത്. ഇതൊരു ചെറിയ ചുംബനസീനാണ്. പക്ഷേ ആക്ഷന്‍ പറഞ്ഞതോടെ ഇരുവരും ചുംബിച്ചുതുടങ്ങി. സംവിധായകന്‍ റെമോ ഡിസൂസ കട്ട് പറഞ്ഞതൊന്നും ഇരുവരും കേട്ടില്ല. പിന്നെ ഇരുവരുടെയും അടുത്തുപോയി തട്ടിവിളിച്ചതോടെയാണ് ഷൂട്ട് ചെയ്തത് തീര്‍ന്നുവെന്നത് രണ്ടുപേര്‍ക്കും ബോധ്യമായതത്രേ.

കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പ്രദര്‍ശനത്തിനെത്തിയ ശേഷമാണ് ചിത്രത്തിലെ ലൊക്കേഷന്‍ രഹസ്യം ചോര്‍ന്നിരിക്കുന്നത്. ഇതു ചിത്രത്തിന്റ പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും പറയുന്നു. എന്തായാലും ചിത്രത്തില്‍നിന്ന് നീണ്ടുനിന്ന ചുംബനസീന്‍ വെട്ടിക്കളഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.