സ്വർണവില കുറഞ്ഞു; പവന് 23,320 രൂപ

05:07 pm 15/09/2016
images (23)
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,915 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 23,480ഉം 23,400 രൂപയുമായിരുന്നു പവൻ വില.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.89 ഡോളർ കൂടി 1,337.69 ഡോളറിലെത്തി.