ജര്‍മന്‍ റെയില്‍വേക്ക് പുതിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ‍

08:52 am 16/9/2016

– ജോര്‍ജ് ജോണ്‍
Newsimg1_10002784
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ പുതിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ (ഐ.സി.ഇ. 4) അവതരിപ്പിച്ചു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്‍ റെയില്‍വേ സ്‌റ്റേഷനില്‍ റെയിവേ സി.ഇ.ഒ. റൂഡിഗര്‍ ഗ്രൂബെ പുതിയ ഐ.സി.ഇ. 4 മാദ്ധ്യമങ്ങള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് മുമ്പിലാണ് ഈ ഇന്റര്‍സിറ്റി 4 അവതരിപ്പിച്ചത്. ഈ ട്രെയിനിലെ കംപാര്‍ട്ടുമെന്റുകളില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്രീ ഇന്റര്‍നെറ്റ് സര്‍വീസ്, ഓരോ സീറ്റിലും വലിപ്പം കൂടിയ സ്ക്രീനുകള്‍, ടി.വി. കണക്ഷന്‍, 160 ഡിഗ്രി ചായവ് ഉള്ള സീറ്റുകള്‍, കേറ്ററിംഗ് ഓര്‍ഡര്‍ സൗകര്യം, എയര്‍ കണ്ടീഷന്‍, എല്‍.ഇ.ഡി ലാബുകള്‍ എന്നിവകള്‍ ലഭ്യമാണ്.

എന്നാല്‍ ഈ ട്രെയിന്‍ സ്പീഡ് 250 കിലോമീറ്ററാണ്. ഇതിന്റെ നീളം 346 മീറ്ററാണ്. എന്നാല്‍ ഐ.സി.ഇ. 3 ന്റെ സ്പീഡ് 330 കിലോമീറ്റര്‍ ആയിരുന്നു. ഇതിലെ യാത്രക്കുള്ള ടിക്കറ്റ് നിരക്ക് അവസാനമായി തീരുമാനിച്ചിട്ടില്ല. പുതിയ ട്രെയിന്‍ അധികം താമസിയാതെ പ്രധാന ജര്‍മന്‍ റൂട്ടുകളില്‍ ഓടും. അടുത്തവര്‍ഷം 2017 ല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ 4 മോഡലിന്റെ ലഭ്യത അനുസരിച്ച് പുതിയ ജര്‍മന്‍ റൂട്ടുകളിലും, സെലക്റ്റ് ചെയ്ത യൂറോപ്യന്‍ റൂട്ടുകളിലും ഇതിന്റെ ഓട്ടം വ്യാപിപ്പിക്കും.