ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രണ്ടാം വാര്‍ഷികവും അറുപതാം ജന്മദിനവും സെപ്റ്റംബര്‍ 27-നു

09:16 am 27/9/2016

Newsimg1_85316224
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രണ്ടാം വാര്‍ഷികവും അറുപതാം ജന്മദിനവും സെപ്റ്റംബര്‍ 27-നു ചൊവ്വാഴ്ച.

സെപ്റ്റംബര്‍ 24-നു ശനിയാഴ്ച കത്തീഡ്രല്‍ ദേവാലയത്തില്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ജന്മദിനാശംസകളും മെത്രാഭിഷകത്തിന്റെ മംഗളങ്ങളും നേര്‍ന്നു.

കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ക്കു പുറമെ, രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ മതബോധന പ്രിന്‍സിപ്പല്‍മാരും കൃതജ്ഞതാബലിയില്‍ പങ്കുചേര്‍ന്നു. ദൈവത്തില്‍ നിന്നു നാം അനുദിനം സ്വീകരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് എപ്പോഴും നന്ദിയുള്ളവരും ഉത്തരവാദിത്വബോധമുള്ളവരും ആയിരിക്കണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ ജീവിതത്തിലെ ആഘോഷവേളകള്‍ ഒരിക്കലും ആര്‍ഭാടപൂര്‍വ്വമായിരിക്കരുതെന്നും, മറിച്ച്