ദിവസങ്ങൾ പ്രായമായ പിഞ്ചുക്കുഞ്ഞിന്‍റെ ജഡം കണ്ടെത്തി.

04:09 pm 8/10/2016

images (1)

പത്തനംതിട്ട: പത്തനംതിട്ട ആനപ്പാറക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ദിവസങ്ങൾ പ്രായമായ പിഞ്ചുക്കുഞ്ഞിന്‍റെ ജഡം കണ്ടെത്തി. രാവിലെ ക്രിക്കറ്റ് കളിക്കാൻ പോയ കുട്ടികളാണ് ജഡം കണ്ടത്. പ്രായമാകാതെ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.