2015 ല്‍ അമേരിക്കയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 35,000 ജീവന്‍

04:45pm 03/7/2016
download (6)

വാഷിംഗ്ടണ്‍: യുഎസില്‍ പോയവര്‍ഷം റോഡപകടങ്ങളില്‍ പൊലിഞ്ഞത് 35,000ലേറെ ജീവനുകളാണ്. 2014 നെ അപേക്ഷിച്ച് 7.7 ശതമാനത്തിന്റെ വര്‍ധനയാണ് റോഡപകടങ്ങളുടെ കാര്യത്തില്‍ ഉണ്ടായത്. ദേശീയ ഹൈവേ ഗതാഗത സുരക്ഷാസമിതി പുറത്തുവിട്ടതാണ് ഞെട്ടിക്കുന്ന ഈ കണക്ക്.

കണക്കുകള്‍ പുറത്തു വന്നതോടെ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ തേടുകയാണ് ഹൈവേ ഗതാഗത സുരക്ഷാസമിതി. വാഹനങ്ങളുടെ എണ്ണം പെരുകിയതും അലസമായ ഡ്രൈവിംഗുമൊക്കെയാണ് അപകടങ്ങളുടെ വര്‍ധനയ്ക്ക് കാരണമെന്നുസമിതിയുടെ പ്രാഥമിക വിലയിരുത്തലുണ്ട്.