മക്‌ഡോണള്‍ഡ്‌സ് ജീവനക്കാര്‍ സമരത്തില്‍ ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനം നിലച്ചു
7.38 PM 27-05-2016 പി.പി.ചെറിയാന്‍ ഇല്ലിനോയ്: മിനിമം വേതനം 15 ഡോളര്‍ ആക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡോണള്‍ഡ്‌സ് ജീവനക്കാര്‍ ഇല്ലിനോയ് ആസ്ഥാനത്തു നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്ന് ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വ്യാഴാഴ്ച നടക്കുന്ന ഷെയര്‍ഹോള്‍ഡേഴ്‌സിന്റെ മീറ്റിങ്ങിനു മുമ്പു വളരെ ആസൂത്രിതമായാണ് ജീവനക്കാര്‍ ബുധനാഴ്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. 2012 മുതലാണ് മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധ പ്രകടനങ്ങളും, പണിമുടക്കും ആരംഭിച്ചത്. 1.67 മില്യണ്‍ ജീവനക്കാരാണ് മക്‌ഡോണള്‍ഡ്‌സ് വ്യവസായ ശൃംഖലയിലുള്ളത്. Read more about മക്‌ഡോണള്‍ഡ്‌സ് ജീവനക്കാര്‍ സമരത്തില്‍ ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനം നിലച്ചു[…]