ഒരുമ ബാസ്കറ്റ്‌ബോള്‍ ലീഗ്

10:40am 7/6/2016 കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ്‌ബോള്‍ ലീഗ് സീസണ്‍ 6 മത്സരങ്ങള്‍ ഈ വരുന്ന ജുണ്‍ 11-നു ശനിയാഴ്ച, കൊളമ്പസ് ടസ്റ്റിന്‍ ജിംഓഡിറ്റോറിയത്തില്‍ (17522 Beneta Way, Tustin, CA 92780) വെച്ചു നടത്തപ്പെടുന്നു. റൗണ്ട് റോബിന്‍ മാത്രുകയില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സരവിജയികള്‍ക്ക് ഒരുമ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടുന്നതാണ്. പങ്കെടുക്കുവാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേതാണ്. Read more about ഒരുമ ബാസ്കറ്റ്‌ബോള്‍ ലീഗ്[…]

ഫാ. ജോസഫ് മുകളേല്‍ (86) ന്യുജെഴ്‌സിയില്‍ അന്തരിച്ചു

10:39am 7/6/2016 പി.പി.ചെറിയാന്‍ ന്യു ജെഴ്‌സി: ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിലെ റിട്ട. വൈദികന്‍ ഫാ. ജോസഫ് മുകളേല്‍ (86) അന്തരിച്ചു. കോട്ടയം മുകളേല്‍ വര്‍ക്കിയുടെയും ത്രേസ്യായുടെയും മകനാണ്. പരേതയായ മേരി, എത്സമ്മ, ചാക്കോ എന്നിവര്‍ സഹോദരരാണ്. ആലുവ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 15-നു വൈദികനായി. 1973-ല്‍ അമേരിക്കയില്‍ എത്തി. ന്യു ജെഴ്‌സിയിലെ മേപ്പിള്‍വുഡ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, റോഷല്‍ പാര്‍ക്ക് അസംഷന്‍, റാവേ സെന്റ് മേരീസ് എന്നിവിടങ്ങളില്‍ Read more about ഫാ. ജോസഫ് മുകളേല്‍ (86) ന്യുജെഴ്‌സിയില്‍ അന്തരിച്ചു[…]

അന്നമ്മ ഐപ്പ് (97) പതിക്കല്‍ നിര്യാതയായി

10:36am 7/6/2016 കീഴില്ലം: പതിക്കല്‍ പരേതനായ വര്‍ഗീസ് ഐപ്പിന്റെ ഭാര്യ അന്നമ്മ ഐപ്പ് (97) നിര്യാതയായി. ഐപ്പ് വര്‍ഗീസ് (കീഴില്ലം) ഏലിയാമ്മ, മറിയം പോള്‍, മാത്യൂസ് പതിക്കല്‍, വര്‍ക്കി പതിക്കല്‍ സി.പി.എ, പരേതയായ സാറാമ്മ സ്‌കറിയ, പൗലോസ് പതിക്കല്‍, ലിസി പോള്‍ (എല്ലാവരും ന്യു ജെഴ്‌സി) മരുമക്കള്‍: മറിയാമ്മ, പരേതനായ ഐപ്പ് വര്‍ഗീസ്, തോമസ് പോള്‍, ശന്തമ്മ, സാലി, പരേതനായ സ്‌കറിയാ മാളിയേക്കല്‍, സിനി, ഡേവിഡ് പോള്‍. 19 കൊച്ചുമക്കളും 17 പ്രപൗത്രരുമുണ്ട് സംസ്‌കാരം ജൂണ്‍ 9 Read more about അന്നമ്മ ഐപ്പ് (97) പതിക്കല്‍ നിര്യാതയായി[…]

മങ്കയുടെ മുന്‍ പ്രസിഡന്റ്­ സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക്

10:33am 7/6/2016 കാലിഫോര്‍ണിയ : പ്രവര്‍ത്തന പാതയില്‍ മുപ്പത്തിരണ്ട് വര്‍ഷം വിജയകരമായി പിന്നിടുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക)യുടെ 2013 ­2015ലെ അമരക്കാരനും ,നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹത്തിലെ നിറസാനിദ്ധ്യമായി ,തനതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്യ്ത സാജു ജോസഫിനെ ഫോമയുടെ 2016­2018 നാഷണല്‍ കമ്മറ്റിയിലേക്ക് മങ്കസമൂഹം ഏകകണ്ഠമായി നോമിനേറ്റ് ചെയ്യുന്നതായി മങ്ക പ്രസിഡന്റ്­ ബെന്‍സി അലക്‌സ്­ മാത്യുവും ,സെക്രട്ടറി സിജോ പറപ്പള്ളിയും അറിയിച്ചു . 2008ല്‍ കായിക വിനോദങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി Read more about മങ്കയുടെ മുന്‍ പ്രസിഡന്റ്­ സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക്[…]

നിരോധനോത്തരവ് മറികടന്ന് ഗ്രാജുവേഷന്‍ സെറിമണിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ…പ്രാര്‍ത്ഥന

10:31am 7/6/2016 പി.പി.ചെറിയാന്‍ മോണ്ട് ഗോമറി: നിരീശ്വരവാദികളുടെ എതിര്‍പ്പിനെ മറികടന്ന് ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ സെറിമണിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലികൊടുത്ത് ജോനാഥാന്‍ മോണ്ട് ഗോമറി സദസ്സിനെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ 70 വര്‍ഷമായി നിലനിന്നിരുന്ന കീഴ് വഴക്കങ്ങള്‍ തുടരുന്നതു മതസ്വാതന്ത്ര്യത്തിനു എതിരാണെന്ന് ചൂണ്ടികാട്ടി ഈസ്റ്റ് ലിവര്‍പൂള്‍ ഹൈസ്‌ക്കൂള്‍ അധികൃതര്‍ക്കും വിസ്‌കോണ്‍സിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗ്രാജുവേഷന്‍ സെറിമണിയില്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന നടത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. സെറിമണി തുടങ്ങുന്നതിനു Read more about നിരോധനോത്തരവ് മറികടന്ന് ഗ്രാജുവേഷന്‍ സെറിമണിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ…പ്രാര്‍ത്ഥന[…]

തിരഞ്ഞെടുപ്പു രംഗത്തു നിന്നും പിന്മാറുന്ന പ്രശ്‌നമില്ല-ബര്‍ണി സാന്റേഴ്‌സ്

10:30am 7/7/2016 പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: സമ്മറില്‍ നടക്കുവാനിരിക്കുന്ന ഡമോക്രാറ്റിക്ക് നാഷ്ണല്‍ കണ്‍വന്‍ഷന്‍ വരെ ഹില്ലരിക്കെതിരെ തിരഞ്ഞെടുപ്പുരംഗത്തു ഉറച്ചു നില്‍ക്കുമെന്ന ബര്‍ണി സാന്റേഴ്‌സ് ഞായറാഴ്ച(മെയ് 5ന്) കാലിഫോര്‍ണിയായില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ വ്യക്തമാക്കി. വിധി നിര്‍ണ്ണായക കാലിഫോര്‍ണിയ പ്രൈമറി തിരഞ്ഞെടുപ്പു ചൊവ്വാഴ്ച നടക്കാനിരിക്കെ ഹില്ലരിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ബെര്‍ക്കി ഉന്നയിച്ചിരിക്കുന്നത്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ സ്ഥാപിച്ച ക്ലിന്റന്‍ ഫൗണ്ടേഷന് ഹില്ലരി സെക്രട്ടറിയായിരിക്കുമ്പോള്‍ വിദേശ ഗവണ്‍മെന്റുകളില്‍ നിന്നും ക്രമരഹിതമായി സംഭാവന വാങ്ങിയതായി ബെര്‍ണി ആരോപിച്ചു. ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ ഹില്ലരി Read more about തിരഞ്ഞെടുപ്പു രംഗത്തു നിന്നും പിന്മാറുന്ന പ്രശ്‌നമില്ല-ബര്‍ണി സാന്റേഴ്‌സ്[…]

രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്‍കി

08:44pm 6/6/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഡയറക്ടറും മുന്‍ നായകനുമായ രവി ശാസ്ത്രി ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്‍കി. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയതായി രവി ശാസ്ത്രി വെളിപ്പെടുത്തി. 18 മാസം ടീമിനൊപ്പം ഡയറക്ടറുടെ ചുമതല വഹിച്ച രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പ് അവസാനിച്ചതോടെയാണ് ടീമുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് രാവിലെ ഇമെയില്‍ വഴി അപേക്ഷ സമര്‍പ്പിച്ചതായി രവി ശാസ്ത്രി പറഞ്ഞു. മുഖ്യ പരിശീലകനെ ആവശ്യപ്പെട്ടു കൊണ്ട് ടീം മാനേജ്‌മെന്റ് Read more about രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്‍കി[…]

മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് മാരുതി കാറിലിടിച്ച് കാര്‍ യാത്രികയായ വീട്ടമ്മയ്ക്ക് പരുക്ക്.

08:44pm 6/6/2016 കൊച്ചി:മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് മാരുതി കാറിലിടിച്ച് കാര്‍ യാത്രികയായ വീട്ടമ്മയ്ക്ക് പരുക്ക്. കാറില്‍ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബം രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തില്‍. ഐജി ഓഫീസിനു തൊട്ടടുത്ത് ആക്‌സിഡന്റ് നടന്നിട്ടും പൊലീസ് എത്താന്‍ അര മണിക്കൂറോളം വൈകിയത് പ്രതിഷേധത്തിനിടയാക്കി. അപകടത്തില്‍ ഇടത് കൈക്ക് പരുക്കേറ്റ കടുത്തുരുത്തി ആനക്കുഴിയില്‍ അജികുമാറിന്റെ ഭാര്യ ഷേര്‍ളിയെ(47) എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ മേനക ജംക്ഷനു സമീപം ജോയ് ആലൂക്കാസിനു മുമ്പിലായിരുന്നു Read more about മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് മാരുതി കാറിലിടിച്ച് കാര്‍ യാത്രികയായ വീട്ടമ്മയ്ക്ക് പരുക്ക്.[…]

ഉത്തര്‍പ്രദേശിലെ ദാദ്രിയെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി വീണ്ടും ഉപയോഗിക്കുന്നു.

08:39 PM 06/06/2016 അലഹബാദ്: ദാദ്രിയെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി വീണ്ടും ഉപയോഗിക്കുന്നു കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാകിൻെറ വീട്ടില്‍ നിന്ന് പിടിച്ചടെുത്തത് ബീഫ് തന്നെയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനു പിറകേ കുടുംബാംഗങ്ങള്‍ക്കെതിരെ ഗോവധത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് രംഗത്ത് വരികയായിരുന്നു. തൊട്ടുപിന്നാലെ ഇതേആവശ്യം ഉന്നയിച്ച് മഹാപഞ്ചായത്ത് ഇവരുടെ വീട് ഉപരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ദാദ്രിയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. കൊല്ലപ്പെട്ട അഖ്ലാകിൻെറ കുടുംബത്തിന് യു.പി സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും പിന്‍വലിക്കണമെന്നും Read more about ഉത്തര്‍പ്രദേശിലെ ദാദ്രിയെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി വീണ്ടും ഉപയോഗിക്കുന്നു.[…]

കെ.വി.കുര്യന്‍(76) നിര്യാതനായി

08:37pm 6/6/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: പത്തനംതിട്ട കാവുങ്കല്‍ വീട്ടില്‍ കെ.വി.കുര്യന്‍(ജോയി, 76 വയസ്) നിര്യാതനായി. കൊറ്റന്‍ക്കുട്ടി കാവുങ്കല്‍ കുടുംബാംഗമാണ് പരേതന്‍. ശവസംസ്‌ക്കാര ശുശ്രൂഷകള്‍ ജൂണ്‍ 10ന് വെള്ളിയാഴ്ച രാവിലെ 11.30ന് പാടിമണ്‍ പരയ്ക്കത്താനം സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് ഡോ.യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുക. പരേതന്റെ ഭാര്യ അന്നമ്മ കുര്യന്‍ പാടിമണ്‍ മടത്തുംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: റെജി വി.കുര്യന്‍ (പ്രേക്ഷിതാ മിഷന്‍, ഹൂസ്റ്റണ്‍), റെനി, റീന. മരുമക്കള്‍: മിനി ലൂക്ക് റെജി(ഹൂസ്റ്റണ്‍), Read more about കെ.വി.കുര്യന്‍(76) നിര്യാതനായി[…]