സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചു

08:40 pm 19/8/2016 തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റിനുള്ളില്‍ ഡോക്ടര്‍മാര്‍ മറന്നുവച്ച ഉപകരണം വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തൊളിക്കോട് കുന്നിന്‍പുറത്ത് സ്വദേശിനി ലൈല ബീവി (45)യുടെ വയറ്റില്‍നിന്നാണ് ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തത്. ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയക്കു ശേഷം തുന്നിക്കൂട്ടലിനിടയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ച ‘റേഡിയോ ഒപെക് ക്ലിപ്’ ലൈല ബീവിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ മറന്നു വെയ്ക്കുകയായിരുന്നു. ശസ്ത്രക്രിയക്കിടയില്‍ ഗര്‍ഭപാത്രത്തെ സ്ഥിരമായി പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നതാണ് ഇത്തരം ക്ലിപ്പുകള്‍. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് നെടുമങ്ങാട് ആശുപത്രിയില്‍ ലൈല ബീവിയെ Read more about സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചു[…]

പി വി സിന്ധുവിനു വെളളി.

08: 59 pm 19/08/2016 റിയോ :റിയോ ഒളിംബിക്ക്‌സില്‍ വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന വെളളി നേടി. സ്‌പെയിന്‍ താരം കരോലിന മാരിനും തമ്മിലുള്ള പോരാട്ടതിനൊടുവില്‍ പരാജയപ്പെടുകയായിരുന്നു സിന്ധു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച വെച്ചത്. ശക്തമായി കളിച്ചു നേടിയ നേട്ടമാണ് സിന്ധുവിന്റെത്. ആദ്യ പാതിയില്‍ ഇന്ത്യയുടെ പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു, എന്നാല്‍ രണ്ടാം പാതിയില്‍ കരോലിന തിരിച്ചു പിടിച്ചു. നിരവധി ആരാധകരാണ് ഇരു താരങ്ങളെയും പിന്തുണക്കാനെത്തിയത്.(19-21, 21-12,21-15).

മലയാളി നീന്തൽ പരിശീലകൻ പ്രദീപ്കുമാറിന് ദ്രോണാചാര്യ

07:45 PM 19/08/2016 ബംഗളൂരു: മലയാളി നീന്തൽ പരിശീലകൻ എസ്. പ്രദീപ്കുമാറിന് ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരം. റിയോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സിൽ മൽസരിക്കാൻ യോഗ്യത നേടിയ ഇന്ത്യൻ താരം ദീപാ കർമാകറിന്റെ പരിശീലകൻ ബി.എസ് നന്ദി, 100 മീറ്റർ ഓട്ടത്തിൽ റിയോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ധ്യുതി ചന്ദിന്റെ പരിശീലകൻ എൻ.രമേശിനെയും പുരസ്കാരത്തിനായി തെരഞ്ഞടുത്തു. വനിതാ ഗുസ്തി ടീം പരിശീലകൻ മഹാവിർ സിങ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പരിശീലകൻ രാജ്കുമാർ സിങ് എന്നിവരും പുരസ്കാരത്തിന് അർഹരായി. റിയോ Read more about മലയാളി നീന്തൽ പരിശീലകൻ പ്രദീപ്കുമാറിന് ദ്രോണാചാര്യ[…]

സതാറ കൊലപാതകം: പൊലീസിന് ‘ഡോ. ഡെത്തി’ന്‍റെ അഭിനന്ദനം

07:44 pm 19/08/2016 സതാറ: മഹാരാഷ്ട്രയിലെ സതാറ പൊലീസിന് കൊലപാതക കേസിലെ പ്രതിയുടെ അഭിനന്ദനം. ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട കേസിലെ പ്രതി സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് തന്നെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ചത്. “എസ്.പി സാർ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു” എന്നാണ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയത്. “നിങ്ങൾ എന്നോട് ചോദിച്ചു, എന്തു കൊണ്ട് കൊലപാതകം ചെയ്തെന്ന്. 2003-2016 കാലയളവിലെ പൊലീസിലെയും സമൂഹത്തിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം ചോദിക്കേണ്ടത്” -സന്തോഷ് പോള്‍ പറയുന്നു. അതേസമയം, Read more about സതാറ കൊലപാതകം: പൊലീസിന് ‘ഡോ. ഡെത്തി’ന്‍റെ അഭിനന്ദനം[…]

ടോമിന്‍ തച്ചങ്കരിയെ മാറ്റി

07:40 pm 19/8/2016 തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച് ഗതാഗത കമ്മീഷണറും വകുപ്പ് മന്ത്രിയും തമ്മില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തച്ചങ്കരിക്ക് എതിരായി. എഡിജിപി അനന്തകൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണറാകും. അതേസമയം, തച്ചങ്കരിയുടെ പുതിയ ചുമതല Read more about ടോമിന്‍ തച്ചങ്കരിയെ മാറ്റി[…]

മുംബൈയില്‍ ഇരുനില കെട്ടിടത്തില്‍ അഗ്നിബാധ

07:33 pm 19/8/2016 മുംബൈ: ബാന്ദ്രയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഉച്ചകഴിഞ്ഞാണ് സംഭവം. നാഷണല്‍ കോളജിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന 10 നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തീപിടുത്തത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. തീപിടുത്തത്തിന്റെ കാരണവും അറിവായിട്ടില്ല. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ നിലയിലാണ് തീപടര്‍ന്നത്.

വിമാനത്തിൽ പ്രസവം: കുഞ്ഞിന് 10 ലക്ഷം മൈൽ സൗജന്യയാത്ര.

07: 30 PM 19/08/2016 ഹൈദരാബാദ്: കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് മനിലയിലേക്ക് പോകുകയായിരുന്ന വിമാനം അടിയന്തിരമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. യാത്രക്കിടെ 32 കാരി കുഞ്ഞിന് ജൻമം നൽകിയതിനാലായിരുന്നു ആ അടിയന്തര ലാൻഡിങ്. സ്വകാര്യ ആശുപത്രിയിൽ ആരോഗ്യവതിയായി കഴിയുന്ന കുഞ്ഞിന് സെബു വിമാനക്കമ്പനി പിറന്നാൾ സമ്മാനം നൽകി. തങ്ങളുടെ വിമാനത്തിൽ വെച്ച് ജനിച്ചതിനാൽ 10 ലക്ഷം മൈൽ സൗജന്യയാത്രയാണ് കമ്പനിയുടെ സമ്മാനം. ആഗസ്റ്റ് 14നാണ് പറക്കുന്ന വിമാനത്തിൽ യാത്രക്കാരി കുഞ്ഞിന് ജന്മം നൽകിയത്. Read more about വിമാനത്തിൽ പ്രസവം: കുഞ്ഞിന് 10 ലക്ഷം മൈൽ സൗജന്യയാത്ര.[…]

ജാട്ട് കലാപം: അന്വേഷണം സിബിഐക്ക്

01:30 PM 19/8/2016 ചണ്ഡിഗഡ്: ജാട്ട് പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. റോത്തക്കിലുണ്ടായ അക്രമങ്ങളും സംസ്ഥാന ധനമന്ത്രി ചാപ്ത് അഭിമന്യുവിന്റെ വീടിനു നേരെയുണ്ടായ ആക്രമണവും ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണം സിബിഐ നടത്തും. ജാട്ട് പ്രക്ഷോഭം ഏറ്റവും അക്രമാസക്തമായത് റോത്തക്കിലാണ്. സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം ആരംഭിച്ച സമരം അക്രമാസക്തമായതോടെ റോത്തക്കില്‍മാത്രം 30 ജീവന്‍ അപഹരിക്കപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രക്ഷോഭത്തിലുണ്ടായത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു.

ഓണ്‍ലൈൻ മദ്യവില്‍പനയെ എതിർക്കും -ചെന്നിത്തല

01:28 PM 19/08/2016 തിരുവനന്തപുരം: ഓണ്‍ലൈൻ വഴി മദ്യവില്‍പന നടത്തുമെന്ന പ്രസ്താവനയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തിലുള്ള മദ്യവില്‍പനയെ ശക്തമായി നേരിടും. കേരളത്തെ മദ്യാലയമാക്കി മാറ്റാനുള്ള സി.പി.എം നേതൃത്വത്തിന്‍റെ നീക്കവും ഇടത് സര്‍ക്കാറിന്‍റെ നടപടികളും അപലപനീയമാെണന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ഇത്തരം നിലപാടുകൾ പിന്‍വലിക്കണം. മദ്യത്തിന്‍റെ വ്യാപനവും ഉപയോഗവും കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം സര്‍ക്കാര്‍ നയം. ആ നയത്തില്‍ നിന്ന് പിന്മാറരുത്. കേരളത്തില്‍ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. Read more about ഓണ്‍ലൈൻ മദ്യവില്‍പനയെ എതിർക്കും -ചെന്നിത്തല[…]

ആയുധക്കടത്തിനിടെ പാക് ചാരൻ പിടിയിൽ

01: 20 PM 19/08/2016 ജെയ്സൽമിർ: ആയുധക്കടത്തിനിടെ പാക് ചാരൻ രാജസ്ഥാനിൽ പിടിയിൽ. നന്ദ് ലാൽ മഹാരാജാണ് ബുധനാഴ്ച ഇൻറലിജൻസിന്‍റെ പിടിയിലായത്. ഇന്ത്യയിലേക്ക് ആയുധം കടത്താൻ ഇയാൾ സഹായിയായി പ്രവർത്തിക്കാറുണ്ടെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. പാസ്പോർട്ടും വിസയുമായാണ് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. ജെയ്സൽമിർ അതിർത്തിയിൽ വെച്ചാണ് പിടിയിലായത്. എന്നാൽ വിദേശികൾക്കും സ്വദേശികൾക്കും ജെയ്സൽമിർ അതിർത്തിയിൽ പോവാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഇയാൾ എങ്ങിനെ അവിടെയെത്തി എന്ന കാര്യത്തെ കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.