മുസ് ലിം ഖാന് പാകിസ്താൻ സൈനിക കോടതി വധശിക്ഷ വിധിച്ചു

11:09 am 30/12/2016 ഇസ്ലാമാബാദ്: പാക് താലിബാന്‍റെ മുതിർന്ന നേതാവ് മുസ് ലിം ഖാന് പാകിസ്താൻ സൈനിക കോടതി വധശിക്ഷ വിധിച്ചു. സൈനികരും സാധാരണക്കാരും അടക്കം 31 പേർ കൊല്ലപ്പെടുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് പാക് താലിബാന്‍റെ മുൻ വക്താവ് കൂടിയായ മുസ് ലിം ഖാന് കോടതി ശിക്ഷ വിധിച്ചത്. 62കാരനായ മുസ് ലിം ഖാനെ ‘സ്വാത് കശാപ്പുകാരൻ’ എന്നാണ് അറിയപ്പെടുന്നത്. മോചനദ്രവ്യത്തിനായി രണ്ട് ചൈനീസ് എൻജിനീയർമാരെയും ഒരു സിവിലിയനെയും തട്ടിക്കൊണ്ടു പോയ കേസിലും Read more about മുസ് ലിം ഖാന് പാകിസ്താൻ സൈനിക കോടതി വധശിക്ഷ വിധിച്ചു[…]

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും.

10:58 am 30/12/2016 ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. യോഗനിദ്രയിലായിരുന്ന ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ച് മേല്‍ശാന്തി ദീപം തെളിക്കും. തുടര്‍ന്ന് മാളികപ്പുറത്ത് നട തുറക്കുന്നതിന് അനുമതിയും ഭസ്മവും നല്‍കി മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയെ അയക്കും. സന്നിധാനത്തെ ഉപദേവന്മാരായ കന്നിമൂല ഗണപതിക്കും നാഗരാജാവിനും ദീപം തെളിച്ചശേഷം പതിനെട്ടാം പടിയിറങ്ങി മേല്‍ശാന്തി ആഴി തെളിക്കും. തുടര്‍ന്ന് Read more about മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും.[…]

കേരള സമാജം ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി

11:08 am 30/12/2016 – ജോസ്മാന്‍ കരേടന്‍ മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുപ്പത്തിമൂന്നാമത് ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയം വേദിയായി. കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ബാന്റ് ടീമിലെ എണ്‍പതോളം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്മസ് ബാന്റ് മേളത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. കേരള സമാജം സെക്രട്ടറി നോയല്‍ മാത്യു സ്വാഗതം നേര്‍ന്നപ്പോള്‍, പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍ കേരള സമാജത്തിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന സംക്ഷിപ്തം വിവരിച്ച് പരിപാടികളുടെ സഹകാരികളായ സ്‌പോണ്‍സര്‍മാര്‍ക്കും, പങ്കാളികള്‍ക്കും. Read more about കേരള സമാജം ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി[…]

ചാത്തന്നൂരിൽ ലോറിയും ഒാമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

11:01 am 30/12/2016 കൊല്ലം: ചാത്തന്നൂരിൽ ലോറിയും ഒാമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്മോൻ എന്നിവരാണ് മരിച്ചത്. ശിവഗിരി തീർഥാടകരുടെ വാഹനമാണ് ചാത്തന്നൂരിൽ അപകടത്തിൽപ്പെട്ടത്.

മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍ 31-ന്

11:00 am 30/12/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പുണ്യശ്ശോകനായ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ (ദു:ഖറോനോ) അമേരിക്കയിലെ പ്രഥമ മലങ്കര ദേവാലയമായ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ 31-നു ശനിയാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. അമേരിക്ക, കാനഡ, യൂറോപ്പ് ക്‌നാനായ അതിഭദ്രാസനാധിപനായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത Read more about മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍ 31-ന്[…]

നോട്ട് നിരോധം പ്രഖാപിച്ചിട്ട് 50 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, ഇരുട്ടടിയാകുന്നത് വരുമാനത്തിലെ വന്‍ ഇടിവ്.

06:00 am 30/12/2016 തിരുവനന്തപുരം: നോട്ട് നിരോധം പ്രഖാപിച്ചിട്ട് 50 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, സംസ്ഥാനത്തിന് ഇരുട്ടടിയാകുന്നത് വരുമാനത്തിലെ വന്‍ ഇടിവ്. പ്രതിസന്ധി അവസാനിക്കുകയല്ല മറിച്ച്, കൂടുതല്‍ രൂക്ഷമാവുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ചില്ലറ വ്യാപാരമേഖലയിലടക്കം കച്ചവടം സ്തംഭിച്ച ഈ രണ്ടു മാസക്കാലയളവില്‍ വില്‍പന നികുതിയിനത്തിലെ വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയായിരുന്നു. ഒക്ടോബറിലേത് 3028.5 കോടിയും. എന്നാല്‍ നവംബറില്‍ 2746.19 ആയി താഴ്ന്നു. 19 ശതമാനം നികുതി വരുമാനത്തിലെ വളര്‍ച്ച Read more about നോട്ട് നിരോധം പ്രഖാപിച്ചിട്ട് 50 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, ഇരുട്ടടിയാകുന്നത് വരുമാനത്തിലെ വന്‍ ഇടിവ്.[…]

മലയാളിവൈദികന്‍ ബ്രസീലില്‍ മുങ്ങിമരിച്ചു

06:00 am 30/12/2016 Pi സാവോപോളോ: ബ്രസീലിലെ സാവോപോളോയില്‍ വിനോദയാത്രയ്ക്കിടെ നദിയില്‍ കുളിക്കാനിറങ്ങിയ മലയാളിവൈദികന്‍ മുങ്ങിമരിച്ചു. കോട്ടയം നീര്‍ക്കാട് കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ ഒആര്‍സി (38) ആണ് മരിച്ചത്. സാവോപോളോയിലെ അപരസീദ എന്ന സ്ഥലത്തിനടുത്തായിരുന്നു അപകടം. വൈദികരോടും വൈദിക വിദ്യാര്‍ഥികളോടുമൊപ്പം നദിയില്‍ കുളിക്കുമ്പോഴായിരുന്നു സംഭവം. കളമശേരി (മാര്‍ത്തോമ വനം) വിശുദ്ധ കുരിശിന്റെ സന്യാസ സാംഗമാണ് ഫാ. ജോണ്‍ ബ്രിട്ടോ.

ക്രിസ്തുമസ് നഷ്ടപ്പെട്ട തേജസ്സിന്‍റെ വീണ്ടെടുക്കല്‍: പി. പി. ചെറിയാന്‍.

08:51 pm 29/12/2016 ഡാളസ്: നഷ്ടപ്പെട്ട മനുഷ്യന്റെ തേജസ് വീണ്ടെടുക്കല്‍ ആണ് ക്രിസ്തുമസ് നമ്മെ ഓര്മിപ്പിക്കുന്നെതെന്നു അമേരിക്കയിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകുനും ഡാളസിലെ സാമൂഹിക നേതാവുമായ ശ്രീ പി. പി. ചെറിയാന്‍ പറഞ്ഞു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തു ക്രിസ്തുമസ് സന്ദേശം നല്കവേ ആണ് ശ്രീ ചെറിയാന്‍ ഹൃദ്യ്രവും മനോഹരവുമായ പ്രസംഗം നടത്തിയത്. മനോഹരമായ ഒരു കഥയിലൂടെ അച്ഛന് മക്കളോടുള്ള സ്‌നേഹം പോലെ ദൈവത്തിനു മാനവരോട് സ്‌നേഹം ഉണ്ടെന്നു Read more about ക്രിസ്തുമസ് നഷ്ടപ്പെട്ട തേജസ്സിന്‍റെ വീണ്ടെടുക്കല്‍: പി. പി. ചെറിയാന്‍.[…]

ന്യൂയോര്‍ക്ക് പോലീസില്‍ ഇനി ടര്‍ബനും താടിയും .

08:50 pm 29/12/2016 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ യൂണിഫോറം പോളിസിയില്‍ കാതലായ മാറ്റം വരുത്തുന്നതായി കമ്മീഷണര്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇനി മുതല്‍ പോലീസുകാര്‍ക്ക് മതപരമായ ചടങ്ങുകളുടേയും, വശ്വാസത്തിന്റേയും പരിഗണന ലഭിക്കും. സിക്ക് പോലീസുകാര്‍ക്ക് തല ടര്‍ബന്‍ ഉപയോഗിച്ചു കവര്‍ ചെയ്യുന്നതിനും താടി വളര്‍ത്തുന്നതിനും അംഗീകാരം നല്‍കുന്നതായി ന്യൂയോര്‍ക്ക പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ജെയിംസ് ഒനീല്‍ ഇന്ന് (ഡിസം 28ന്) നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ഗ്രാജുവേഷന്‍ സെറിമണിയിലാണ് Read more about ന്യൂയോര്‍ക്ക് പോലീസില്‍ ഇനി ടര്‍ബനും താടിയും .[…]

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വെബ് സൈറ്റ് പ്രകാശനം ചെയ്തു

08:48 pm 29/12/2016 ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐസിഎഎ) യുടെ വൈബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വെബ്‌സൈറ്റ് സ്‌പോണ്‍സര്‍ ജോര്‍ജ് കുട്ടിയും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഇന്നസെന്റ് ഉലഹന്നാനും ചേര്‍ന്ന് പ്രകാശനം ചെയ്തു. വെബ്‌സൈറ്റിന്റെ പ്രത്യേകതകളെക്കുറിച്ചും ഐസിഎഎയ്ക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുമെന്നും വെബ്‌സൈറ്റ് ഡെവലപ് ചെയ്ത ഐസിഎഎ അംഗം ലിജോ ജോണ്‍ വിശദീകരിച്ചു. ഐസിഎഎ പ്രസിഡന്റ് ജോണ്‍ കെ. ജോണ്‍, സെക്രട്ടറി ജോഫ്രിന്‍ Read more about ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വെബ് സൈറ്റ് പ്രകാശനം ചെയ്തു[…]