ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.

10:33 AM 27/01/2017 മുംബൈ: ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുംബൈ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക്​ മൽസരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇനി സഖ്യവുമായി മുന്നോട്ട് പോകില്ല. ഈ നിമിഷം മുതൽ പോരാട്ടം ആരംഭിച്ചുവെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു. എൻ.സി.പി നേതാവ് ശരത്​ പവാറിന് പത്മവിഭൂഷൻ പുരസ്കാരം നൽകിയതിനു പിന്നാലെയാണ് ഉദ്ധവി​െൻറ തീരുമാനമെന്നത്​ ശ്രദ്ധേയമാണ്. ബി.ജെ.പി, എൻ.സി.പിയുമായി അടുക്കുന്നതി​െൻറ സൂചനയാണ് പുതിയ ഈ നീക്കമെന്നാണ് കരുതുന്നത്. 2014ലെ Read more about ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.[…]

ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി. ഷൺമുഖ നാഥൻ രാജിവെച്ചു. ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ രാജിവെച്ചു.

10:30 am 27/01/2017 ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി. ഷൺമുഖ നാഥൻ രാജിവെച്ചു. രാജ്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ എജൻസിയാണ് വാർത്ത പുറത്തുവിട്ടത്. 67-കാരനായ ഗവർണർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജ്ഭവൻ ജീവനക്കാർ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് കത്തയച്ചിരുന്നു. ഗവർണറെ നീക്കംചെയ്ത് രാജ്ഭവൻെറ അന്തസ്സ് പുനഃസ്ഥാപിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം രാജ്ഭവൻ ജീവനക്കാരണ് പരാതിപ്പെട്ടത്. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവർണർ മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം. Read more about ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി. ഷൺമുഖ നാഥൻ രാജിവെച്ചു. ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ രാജിവെച്ചു.[…]

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ന്യൂയോര്‍ക്കില്‍ ജനുവരി 29 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക്

10:31 am 27/1/2017 ന്യൂയോര്‍ക്ക്: സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950, ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 29 ന് ഞയറാഴിച്ച വൈകുന്നേരം 5 മണിക്ക് ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തുന്നു. ഇന്ത്യയുടെ അറുപതിയേഴമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെണ്ടടുത്ത് നമ്മുടെ രാജ്യത്തോടുള്ള രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കുന്ന അവസരമാക്കി ഇതിനെ വിനിയോഗിക്കണമെന്ന് ചാപ്റ്റര്‍ Read more about ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ന്യൂയോര്‍ക്കില്‍ ജനുവരി 29 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക്[…]

നവകേരളയ്ക്ക് നവ നേതൃത്വം, സുരേഷ് നായര്‍ പ്രസിഡന്റ്.

10:30 am 27/1/2017 മയാമി: മയാമിയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയ്ക്ക് പുതിയ സാരഥികള്‍. ദേശീയ സംഘടനയിലും, വിവിധ ഭരണസമിതികളിലും, സാമൂഹിക-സാംസ്കാരിക മേഖലകളിലും മികവ് വിളിച്ചറിയിച്ച സുരേഷ് നായര്‍ ആണ് പ്രസിഡന്റ്. ജനുവരി 14-ന് ചേര്‍ന്ന ചടങ്ങില്‍ സുരേഷ് നായര്‍ (പ്രസിഡന്റ്), ജോബി ചെറിയാന്‍ (വൈസ് പ്രസിഡന്റ്), ഷാന്റി വര്‍ഗീസ് (സെക്രട്ടറി), ജിന്‍സ് തോമസ് (ജോയിന്റ് സെക്രട്ടറി), ബിജോയി സേവ്യര്‍ (ട്രഷറര്‍), ആനന്ദ് ലാല്‍ രാധാകൃഷ്ണന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരും കമ്മിറ്റി അംഗങ്ങളായി ജെയിന്‍ വാത്യാലില്‍, ഏലിയാസ് Read more about നവകേരളയ്ക്ക് നവ നേതൃത്വം, സുരേഷ് നായര്‍ പ്രസിഡന്റ്.[…]

പരിയാരത്ത്​ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്​റ്റിൽ.

10:27 AM 27/01/2017 തളിപ്പറമ്പ്​: കണ്ണൂർ പരിയാരത്ത്​ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്​റ്റിൽ. വയനാട്​ സ്വദേശികളായ നൗഷാദ്​,ഷിഹാബ്​. അബ്​ദുല്ലക്കുട്ടി, സിറാജ്​, മുഹാസ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. ബക്കളം സ്വദേശി മൊട്ടന്‍റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഖാദറിനെ(38)യാണ് തല്ലി അവശനാക്കി പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൗണ്ടിന് സമീപത്ത്​ ഉപേക്ഷിച്ചത്​. നിരവധി മോഷണക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണ് ഇയാൾ. മര്‍ദിച്ചവശനാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഖാദറിന് ബുധനാഴ്​ച രാവിലെ ഏഴ് മണിവരെ ജീവനുണ്ടായതായി കരുതുന്നു. ഇദ്ദേഹത്തെ റോഡരികില്‍ കിടക്കുന്നതായി ആദ്യം കണ്ടത് Read more about പരിയാരത്ത്​ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്​റ്റിൽ.[…]

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു

09:32 am 27/1/2017 – സണ്ണി കല്ലൂപ്പാറ ന്യൂയോര്‍ക്ക്: സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു. ജനുവരി 22-നു ഞായറാഴ്ച രാവിലെ 10 മണിയോടെ പരിപാടികള്‍ ആരംഭിച്ചു. റെവ. ജയ്‌സണ്‍ എ തോമസ്, മി. ശാമുവേല്‍ നൈനാന്‍, മിസ്സസ്സ് സൂസന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയും പരസ്യാരാധനയും നടത്തിയ ശേഷം റെവ. ഡാ. ഫിലിപ്പ്വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി. വിശുദ്ധ കുര്‍ബാനയില്‍ റെവ. ജയ്‌സണ്‍ എ തോമസ്, മി. ലിറ്റന്‍ തോമസ്, മി. Read more about ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു[…]

കണ്ണൂരിൽ കോടിയേരിയുടെ ​​പ്രസംഗവേദിക്ക്​ സമീപം ബോംബേറ്​

09:28 am 27/1/2017 കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസംഗവേദിക്ക്​ സമീപം ബോംബേറ്​. ഒരാൾക്ക്​ പരിക്ക്​. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ നടന്ന രക്തസാക്ഷി കെ.പി ജിജേഷ്​ അനുസ്മരണ പരിപാടിക്കിടെയാണ് ബോംബേറ് നടന്നത്. ബോംബേറില്‍ ഡി.വൈ. എഫ്‌.ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണ് പരിക്കേറ്റത്. വേദിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിലെത്തിയ അജ്ഞാത സംഘം വേദിക്ക് സമീപമുള്ള റോഡിലേക്ക് ബോംബ് എറിയുകയായിരുന്നു. ബോംബ്​ റോഡിൽ വീണ്​ പൊട്ടി. ആക്രമണത്തിന് പിന്നില്‍ ആർ.എസ്.എസ് Read more about കണ്ണൂരിൽ കോടിയേരിയുടെ ​​പ്രസംഗവേദിക്ക്​ സമീപം ബോംബേറ്​[…]

മതിൽ നിർമാണം: മെകസിക്കൻ പ്രസിഡൻറ്​ അമേരിക്കൻ സന്ദർശനം റദ്ദാക്കി

09:26 AM 27/01/2017 വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള അമേരിക്കന്‍ പ്രസിഡ​ൻറ്​ ഡൊണാൾഡ്​ ട്രംപി​െൻറ തീരുമാനത്തെ തുടർന്ന്​ ട്രംപുമായുള്ള കൂടിക്കാഴ്ച മെക്‌സിക്കന്‍ പ്രസിഡൻറ്​ എൻറികെ പെന നീറ്റോ റദ്ദാക്കി. അനധികൃത കുടിയേറ്റം തടയുന്നതിനായി മതില്‍ നിര്‍മ്മാണത്തിന് മെക്‌സിക്കോയും ഫണ്ട് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മതില്‍ നിര്‍മ്മാണത്തിന് പണം നല്‍കാന്‍ തയാറല്ലെങ്കില്‍ ത​െൻറ മെക്​സികോ സന്ദർശനം റദ്ദാക്കു​െമന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തിരുന്നു. അതേ തുടർന്നാണ്​ ട്രംപുമായി കൂടിക്കാഴ്​ച നടത്താൻ അമേരിക്കയിലേക്ക് പോകുന്നില്ലെന്ന് പെന നീറ്റോയും അറിയിച്ചത്. അതിര്‍ത്തിയില്‍ Read more about മതിൽ നിർമാണം: മെകസിക്കൻ പ്രസിഡൻറ്​ അമേരിക്കൻ സന്ദർശനം റദ്ദാക്കി[…]

മോദി വീണ്ടും പ്രോട്ടോക്കോൾ ലംഘിച്ചു

12.49 AM 27/01/2017 ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ പ്രോട്ടോക്കോൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥിലൂടെ നടന്നു. ആഘോഷപരിപാടികൾ വീക്ഷിക്കാനെത്തിയ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യാനാണ് അദ്ദേഹം രാജ്പഥിലൂടെ കാൽനടയായി സഞ്ചരിച്ചത്. കഴിഞ്ഞവർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയും മോദി ഇതേരീതിയിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാനും മോദി പ്രോട്ടോക്കോൾ മറികടന്നിരുന്നു. ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹത്തെയും യുഎഇ സംഘത്തെയും സ്വീകരിക്കാൻ Read more about മോദി വീണ്ടും പ്രോട്ടോക്കോൾ ലംഘിച്ചു[…]

മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

12.36 AM 27/01/20178 വിഷിംഗ്ടണ്‍ഡിസി: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. മതിൽ നിർമാണത്തിനുള്ള ഘടന രൂപകൽപന ചെയ്യാനായി ഫഡറൽ ഫണ്ടിന് നിർദേശം നൽകുന്ന ഉത്തരവിലാണ് ബുധനാഴ്ച ട്രംപ് ഒപ്പുവച്ചത്. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ട്രംപ് ഭരണകൂടം കരുതുന്ന സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, യെമൻ, സുഡാൻ, സൊമാലിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം താത്കാലികമായി വിലക്കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ദേശീയ സുരക്ഷ സംബന്ധിച്ച Read more about മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു[…]