സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ബേ​ല ഭാ​ട്ടി​യ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി

11.45 AM 24/01/2017 ന്യൂ​ഡ​ൽ​ഹി: ബ​സ്ത​റി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട​യു​ടെ പേ​രി​ൽ പോ​ലീ​സ് ന​ട​ത്തു​ന്ന ലൈം​ഗീ​കാ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ തെ​ളി​വ് ന​ൽ​കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ബേ​ല ഭാ​ട്ടി​യ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭാ​ട്ടി​യ​യു​ടെ ബ​സ്ത​ർ പ​റ​പ്പ​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ക്ര​മി​ക​ളാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​സ്ത​ർ വി​ട്ടു​പോ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​ഗ്നി​ക്കി​ര​യാ​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ഞാ​യ​റാ​ഴ്ച ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ബി​ജാ​പു​രി​ൽ ലൈം​ഗീ​കാ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​യ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ ഭാ​ട്ടി​യ​യും പോ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് ബ​സ്ത​ർ പോ​ലീ​സ് 16 ആ​ദി​വാ​സി സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. Read more about സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ബേ​ല ഭാ​ട്ടി​യ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി[…]

കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് ഇ.ശ്രീധരന്‍

11.41 AM 24/01/2017 കൊച്ചി: കൊച്ചി മെട്രോ മാർച്ച് അവസാനത്തോടെ ഓടുമെന്ന് ഡിഎംആർസി ഉപദേഷ്ടാവ് ഇ.ശ്രീധരൻ. ആലുവ മുതൽ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തിൽ മെട്രോ സർവീസ് നടത്തുന്നത്. ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്ന് മെട്രോയുടെ ട്രാക്ക് പരിശോധിച്ചു. നേരത്തെ മെട്രോ അവലോകന യോഗത്തിൽ മഹാരാജാസ് വരെ പൂർത്തിയായിട്ട് സർവീസ് തുടങ്ങിയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തോടെ രൂപീകരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ (കഐംആർഎൽ) ചുമലിലാണു മെട്രോയുടെ ഉത്തരവാദിത്വം. 2012 സെപ്റ്റംബർ 13ന് Read more about കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് ഇ.ശ്രീധരന്‍[…]

ജമ്മു കാഷ്മീരിൽ ഭീകരരുടെ ഒളിസങ്കേതം തകർത്തു

11.17 AM 24/01/2017 ജമ്മു: ജമ്മു കാഷ്മീരിൽ ഭീകരരുടെ ഒളിസങ്കേതം തകർത്തു. കിഷ്ത്വർ ജില്ലയിലെ ഛാത്രു പ്രദേശത്ത് സൈന്യവും പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് സങ്കേതം തകർത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയത്. എകെ 47 തോക്ക്, പിസ്റ്റൾ, മാഗസിനുകൾ, ഗ്രനേഡ് ലോഞ്ചർ, ഗ്രനേഡുകൾ, റേഡിയോ സെറ്റുകൾ, തിരകൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു. റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് ജമ്മു കാഷ്മീരിൽ കടുത്ത ജാഗ്രതയാണ് സൈന്യം പുലർത്തുന്നത്.

സാംബിയൻ പോലീസ് ജാഗ്രതൈ: വിദേശികളെ വിവാഹം കഴിക്കരുത്

11.07 AM 24/01/2017 ലസാക്ക: വിദേശികളെ വിവാഹം കഴിക്കരുതെന്ന് സാംബിയൻ പോലീസിനു നിർദേശം. പോലീസ് മേധാവി കക്കോമ കൻഗൻജ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനോടകം വിദേശികളായവരെ വിവാഹം കഴിച്ചവർ ഈ വിവരം വ്യക്തമാക്കണമെന്നും ജനുവരി പതിനൊന്നിനു പുറത്തിറങ്ങിയ മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദേശം പാലിക്കാത്തവർക്കെതിരെ അച്ചടക്ക ലംഘനത്തിനു കേസെടുക്കുമെന്നും മെമ്മോയിൽ പറയുന്നുണ്ട്. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിശദീകരണം. മറ്റ് രാജ്യങ്ങളിൽ നിന്ന് വിവാഹം കഴിച്ച് സാംബിയയിലേക്ക് എത്തുന്നവർ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുണ്ട് എന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് Read more about സാംബിയൻ പോലീസ് ജാഗ്രതൈ: വിദേശികളെ വിവാഹം കഴിക്കരുത്[…]

ബജറ്റ് ഫെബ്രുവരി 1ന് തന്നെ അവതരിപ്പിക്കാമെന്ന് സുപ്രീംകോടതി

04:27 PM 23/1/2017 ന്യൂഡൽഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കാമെന്ന് സുപ്രിംകോടതി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബജറ്റവതരണം നീട്ടിവെക്കണമെന്ന പൊതുതാത്പര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. കേന്ദ്രബജറ്റ് അവതരണം സംസ്ഥാന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കുമെന്ന വാദം കോടതി തള്ളി. അഭിഭാഷകനായ എം.എൽ ശർമയാണ് ഹരജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ പാര്‍ട്ടികൾ പരാതി നൽകിയിരുന്നു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, Read more about ബജറ്റ് ഫെബ്രുവരി 1ന് തന്നെ അവതരിപ്പിക്കാമെന്ന് സുപ്രീംകോടതി[…]

സര്‍ക്കാര്‍ ഭൂമി തിരിച്ച്‌ പിടിക്കാന്‍ ആന്ധ്ര മോഡല്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി റവന്യു വകുപ്പ്

02:44 pm 23/1/2017 തിരുവനന്തപുരം: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ച്‌ പിടിക്കാന്‍ ആന്ധ്ര മോഡല്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി റവന്യു വകുപ്പ്. സര്‍ക്കാര്‍ ഭൂമി തിരിച്ച്‌ പിടിക്കുന്നതിനൊപ്പം സ്വകാര്യ ഭൂമി തട്ടിയെടുക്കുന്നതിന് കൂട്ടു നില്‍ക്കുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൂടി ശിക്ഷ ഉറപ്പാക്കും വിധം നിയമ നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. അതിനിടെ തോട്ടം ഭൂമി ഏറ്റെടുക്കാന്‍ സമഗ്ര ഭൂപരിഷ്കരണ നിയമത്തിന് ശുപാര്‍ശ ചെയ്യുന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചൊല്ലി സിപിഐയും സിപിഎം പ്രാദേശിക നേതൃത്വവും തമ്മില്‍ തുറന്ന പോരിനും കളമൊരുങ്ങി. 200 Read more about സര്‍ക്കാര്‍ ഭൂമി തിരിച്ച്‌ പിടിക്കാന്‍ ആന്ധ്ര മോഡല്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി റവന്യു വകുപ്പ്[…]

സംസ്ഥാനത്തിനു ലഭിച്ചു വന്ന റേഷൻ വിഹിതം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

02:41 pm 23/01/2017 ന്യൂഡൽഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന റേഷൻ വിഹിതം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വെട്ടിച്ചുരുക്കിയ ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടത്. എയിംസിന്‍റെ കാര്യത്തിലുള്ള അനിശ്ചിതത്വവും ഉടൻ പരിഹരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. മുൻഗണനാ പട്ടികയിൽ പെടുന്നവരുടെ എണ്ണം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, Read more about സംസ്ഥാനത്തിനു ലഭിച്ചു വന്ന റേഷൻ വിഹിതം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി[…]

ജെല്ലിക്കെട്ട് സമരം; സംഘർഷം രൂക്ഷം, സമരക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടു

02:36 PM 23/01/2017 ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തെ തുടർന്ന് വ്യാപക സംഘർഷം. ചെന്നൈയിലെ ഐസ് ഹൗസ് സമരക്കാർ തീയിട്ടു. പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമരക്കാർ തീയിട്ടത് സ്റ്റേഷനിലേക്ക് പടർന്നതാവാനാണ് സാധ്യത. സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. മറീന ബീച്ചില്‍ പൊലീസ് തങ്ങളെ മര്‍ദിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്ന് സമരക്കാര്‍ ഒഴിപ്പിക്കല്‍ നടപടി ചെറുക്കുന്നതിലേക്ക് കാര്യങ്ങള്‍ Read more about ജെല്ലിക്കെട്ട് സമരം; സംഘർഷം രൂക്ഷം, സമരക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടു[…]

കേന്ദ്രത്തിന്‍റെ ശുപാര്‍ശ തള്ളി രാഷ്ട്രപതി നാല് പേരുടെ വധശിക്ഷ റദ്ദാക്കി

11:06 am 23/1/2017 ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെയും ബിഹാര്‍ സര്‍ക്കാരിന്റെയും ശുപാര്‍ശകള്‍ മറികടന്ന് രാഷ്ട്രപി പ്രണബ് മുഖര്‍ജി നാല് പേരുടെ വധ ശിക്ഷ റദ്ദാക്കി. 1992ല്‍ ബിഹാറില്‍ മേല്‍ജാതിക്കാരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷയാണ് രാഷ്ട്രപതി ഇളവ് ചെയ്തത്. 34 മേല്‍ജാതിക്കാരെ കൊലപ്പെടുത്തിയെന്ന കേസില്‍ മാവോയിസ്റ്റ് കമ്യൂണ്‍ സെന്റര്‍ പ്രവര്‍ത്തകരെ 2002 ഏപ്രിലില്‍ ആണ് തൂക്കി കൊല്ലാന്‍ വിധിച്ചത്. 2001ലെ സെഷന്‍സ് കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. പുതുവര്‍ഷത്തില്‍ രാഷ്ട്രപതി പുറപ്പടിവിച്ച ഉത്തരവ് പ്രകാരം Read more about കേന്ദ്രത്തിന്‍റെ ശുപാര്‍ശ തള്ളി രാഷ്ട്രപതി നാല് പേരുടെ വധശിക്ഷ റദ്ദാക്കി[…]

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

11:00 am 23/1/2107 ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഹംസയാണ് പിടിയിലായത്. കൊച്ചിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. രണ്ട് മാസം മുമ്ബായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്രസാധ്യാപകന്റെ പീഡനത്തിന് ഇരയായ വിവരം കുട്ടി, സ്കൂളില്‍ വെച്ച്‌ ടീച്ചറോട് പറയുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച്‌ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി മൊഴിയെടുത്ത ശേഷം പൊലീസിന് കൈമാറി. പിഡനവിവരം പുറത്തറിഞ്ഞതോടെ ഹംസ ഒളിവില്‍ കഴിയുകയായിരുന്നു. Read more about ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍[…]