ട്രംപിന്റെ സ്ഥാനാരോഹണത്തിനിടയിലും അമേരിക്ക സാക്ഷിയായത് വന്‍ പ്രക്ഷോഭങ്ങള്‍ക്ക്

8:48 am 21/1/2017 അമേരിക്കയുടെ അധികാരമേറ്റെടുത്ത് ഉദ്ഘാടന പരേഡിലെത്തിയ ട്രംപ് നേരിട്ടത് ശക്തമായ പ്രതിഷേധം. വിവിധ സംഘടനകള്‍ പരേഡിനിടയിലും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.ഇതിനിടെ നിയമഭേദഗതിയിലൂടെ ജയിംസ് മാറ്റിസിനെ പ്രതിരോധ സെക്രട്ടറിയാക്കി ഡോണള്‍ഡ് ട്രംപ് നിയമിച്ചു. പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം കാപ്പിറ്റോള്‍ഹില്ലില്‍ നി‍ര്‍ണ്ണായകമായ ഫയലുകളില്‍ ഒപ്പ് വച്ചാണ് തന്‍റെ ഔദ്യോഗിക ജീവിതത്തിന് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ടത്. പ്രതിരോധ സെക്രട്ടറിയായി മുന്‍ ജനറല്‍ ജയിംസ് മാറ്റിസിനെ നിയമിക്കുന്നതിന് നിയമഭേദഗതി വരുത്തി. എന്നാല്‍ നിയമനത്തിന് സെനറ്റിന്‍റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. സൈനിക Read more about ട്രംപിന്റെ സ്ഥാനാരോഹണത്തിനിടയിലും അമേരിക്ക സാക്ഷിയായത് വന്‍ പ്രക്ഷോഭങ്ങള്‍ക്ക്[…]

യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് ഭിന്നത നീക്കാന്‍ ഇന്ന് ചര്‍ച്ച

8:44 am 21/1/2017 ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയിലെ ഭിന്നത തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ ഇന്നു നടക്കും. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് ഇന്നലെ പ്രതികരിച്ചിരുന്നു. അഖിലേഷ് യാദവുമായി ഗുലാംനബി ആസാദ് സംസാരിക്കും. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി 210 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്നലെ പുറത്തു വിട്ടിരുന്നു. മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിനെ ഉള്‍പ്പെടുത്തിയ പട്ടിക ശിവപാല്‍ യാദവാണ് പുറത്തുവിട്ടത്. എസ്‌.പി ദേശീയ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അംഗീകാരം പട്ടികയ്‌ക്കുണ്ട് Read more about യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് ഭിന്നത നീക്കാന്‍ ഇന്ന് ചര്‍ച്ച[…]

ബി. ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ.

8:44 am 21/1/2017 ജയ്പുര്‍: ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ. പിന്നാക്ക വിഭാഗമായ എസ്.സി-എസ്.ടിക്ക് സംവരണമേര്‍പ്പെടുത്തിയത് പ്രത്യേക സന്ദര്‍ഭത്തിലായിരുന്നു. അവരോട് ചരിത്രപരമായി ചെയ്ത അനീതിക്ക് ഭരണഘടനാപരമായ പ്രതിവിധിയാണ് സംവരണം. അത് തീര്‍ത്തും നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍, ശാശ്വതമായി ഈ സംവരണം വേണമെന്ന് അംബേദ്കര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇതിന് തീര്‍ച്ചയായും ഒരു നിശ്ചിത സമയപരിധി വേണം -വൈദ്യ പറഞ്ഞു. ജയ്പുരില്‍ നടന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. Read more about ബി. ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ.[…]

കൊച്ചി മെട്രോ പദ്ധതിക്ക് കൈമാറിയ സ്ഥലത്ത് അടച്ചിട്ടിരുന്ന റെസ്റ്റ് ഹൗസിന്‍െറ പൂട്ടുപൊളിച്ച് മന്ത്രിയുടെ മിന്നല്‍ പരിശോധന.

8:41 am 21/1/2017 കാക്കനാട്: കൊച്ചി മെട്രോ പദ്ധതിക്ക് കൈമാറിയ സ്ഥലത്ത് അടച്ചിട്ടിരുന്ന റെസ്റ്റ് ഹൗസിന്‍െറ പൂട്ടുപൊളിച്ച് മന്ത്രിയുടെ മിന്നല്‍ പരിശോധന. കാക്കനാട് കുന്നുംപുറത്ത് ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന റെസ്റ്റ് ഹൗസിലത്തെിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ഗേറ്റിന്‍െറ പൂട്ടുപൊളിച്ച് അകത്ത് കടന്നത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായി കാക്കനാട് കലക്ടറേറ്റിന് സമീപം അനുവദിച്ച ഒരേക്കര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് റെസ്റ്റ് ഹൗസ് പൂട്ടിയിട്ടിരിക്കുന്ന വിവരം മന്ത്രി അറിഞ്ഞത്. ഉടന്‍ അവിടെയത്തെിയ മന്ത്രി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ Read more about കൊച്ചി മെട്രോ പദ്ധതിക്ക് കൈമാറിയ സ്ഥലത്ത് അടച്ചിട്ടിരുന്ന റെസ്റ്റ് ഹൗസിന്‍െറ പൂട്ടുപൊളിച്ച് മന്ത്രിയുടെ മിന്നല്‍ പരിശോധന.[…]

ജെല്ലിക്കെട്ട്: കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നേരത്തേ സ്വീകരിച്ച നിലപാട് മാറ്റി

08:40 am 21/1/2017 ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിക്കാതെ പിന്‍വാങ്ങില്ളെന്ന് പ്രക്ഷോഭ രംഗത്തുള്ള തമിഴ് ജനത വ്യക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നേരത്തേ സ്വീകരിച്ച നിലപാട് മാറ്റി. ജെല്ലിക്കെട്ട് നിരോധനം ഇല്ലാതാക്കാന്‍ തമിഴ്നാട് തയാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിയമ, വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ രാഷ്ട്രപതിക്ക് അയച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ അപൂര്‍വമായ നടപടിയില്‍ വാദം കേള്‍ക്കല്‍ കഴിഞ്ഞ് വിധി പറയാനിരുന്ന കേസില്‍ ഒരാഴ്ച കഴിയാതെ വിധി പറയരുതെന്ന കേട്ടുകേള്‍വിയില്ലാത്ത ആവശ്യം അംഗീകരിക്കാന്‍ പരമോന്നത കോടതി തയാറായി. ജെല്ലിക്കെട്ടിനായി തമിഴ്നാട്ടിലുയരുന്ന Read more about ജെല്ലിക്കെട്ട്: കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നേരത്തേ സ്വീകരിച്ച നിലപാട് മാറ്റി[…]

ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക റെക്കോഡിന് അര്‍ഹനായി.

9:39 am 21/1/2017 ന്യൂഡല്‍ഹി: ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക റെക്കോഡിന് അര്‍ഹനായി. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് എന്ന പദവിയാണ് മോദിയെ തേടിയത്തെിയത്. ഫേസ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഗൂഗ്ള്‍ പ്ളസ് എന്നീ നവമാധ്യമ പോര്‍ട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവ് ഇപ്പോള്‍ മോദിയാണ്. സോഷ്യല്‍ മീഡിയയില്‍ മോദിയെ പിന്തുടരുന്നവരുടെ കണക്ക് ഇങ്ങനെ: ട്വിറ്റര്‍-2.65 കോടി, ഫേസ്ബുക്-3.92 കോടി, ഗൂഗ്ള്‍ Read more about ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക റെക്കോഡിന് അര്‍ഹനായി.[…]

ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 10 മുതല്‍ ഡാളസില്‍

8:36 am 21/1/2017 ഡാളസ്: ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറി ലക്ഷക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ റവ.ഫാ. ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന അമേരിക്കയിലെ ആദ്യത്തെ താമസിച്ചുള്ള ധ്യാനം 2017 ഓഗസ്റ്റ് 10 മുതല്‍ 14 വരെ തീയതികളില്‍ (തിങ്കള്‍- വെള്ളി) ഡാളസ് മൗണ്ട് ലെബനോന്‍ ധ്യാനകേന്ദ്രം ഡീദാര്‍ ഹില്‍സില്‍ വച്ചു നടത്തപ്പെടുന്നു. ചിക്കാഗോ സീറോ മലബാര്‍ സഹായ മെത്രാന്‍ മാര്‍ ജോയി Read more about ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 10 മുതല്‍ ഡാളസില്‍[…]

യുഎസ് കോണ്‍ഗ്രസില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജര്‍

08:34 am 21/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : യുഎസ് കോണ്‍ഗ്രസില്‍ ആകെയുള്ള 535 വോട്ടിങ്ങ് മെംബേഴ്‌സില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജരുടെ പ്രാതിനിധ്യം ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യ സംഭവമാണ്. 435 ഹൗസ് പ്രതിനിധികളും 100 സെനറ്റര്‍മാരും ഉള്‍പ്പെടുന്നതാണ് യുഎസ് കോണ്‍ഗ്രസ്.അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യന്‍ വംശജര്‍ ഉള്ളത്. ഇതില്‍ ഒരു ശതമാനം യുഎസ് കോണ്‍ഗ്രസില്‍ അംഗമാകുക എന്ന അപൂര്‍വ്വ ബഹുമതി ഇന്ത്യന്‍ വംശജരെ സംബന്ധിച്ചു അഭിമാനാര്‍ഹമാണ്. നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ Read more about യുഎസ് കോണ്‍ഗ്രസില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജര്‍[…]

ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

08:30 am 21/1/2017 വാ​ഷിം​ഗ്ട​ണ്‍​ഡി​സി: അ​മേ​രി​ക്ക​യു​ടെ 45ാമ​ത്തെ പ്ര​സി​ഡ​ൻ​റാ​യി റി​പ്പ​ബ്ളി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​യ ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ക്യാ​പി​റ്റോ​ൾ ഹി​ല്ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജോ​ണ്‍ റോ​ബ​ർ​ട്സ് ട്രം​പി​നു സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ൻ​റ് ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍ ഉ​പ​യോ​ഗി​ച്ച ബൈ​ബി​ളും 1955ൽ ​സ​ണ്‍​ഡേ​സ്കൂ​ൾ പ​രീ​ക്ഷ പാ​സാ​യ​പ്പോ​ൾ അ​മ്മ ന​ൽ​കി​യ ബൈ​ബി​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ആ​ദ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ൻ​സാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ട്രം​പി​ന്‍റെ മു​ഖ്യ​എ​തി​രാ​ളി​യാ​യി മ​ൽ​സ​രി​ച്ച ഹി​ല​റി Read more about ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു[…]

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി ജയസൂര്യ

08:33 am 21/1/2017 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാന്‍ നടന്‍ ജയസൂര്യ എത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തിലൊരുങ്ങിയ സായി പ്രസാദം ഭവനപദ്ധതിയുടെ ഉദ്ഘാടനത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ജയസൂര്യ. പരിപാടി കഴിഞ്ഞപ്പോള്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അസ്ഥി പൊടിയുന്ന രോഗം ബാധിച്ച് കഴിയുന്ന മൂന്നാംമൈലിലെ ഗംഗന്റെയും വാസന്തിയുടെയും മകള്‍ ശില്‍പയുടെ വീട്ടിലേക്കാണ് ജയസൂര്യ ആദ്യമെത്തിയത്. ശില്‍പയെ കണ്ടപ്പോള്‍ തന്നെ താരം തന്നെ അറിയുമോയെന്ന് ചോദിച്ചു. ടിവിയില്‍ കേള്‍ക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ ശില്‍പ, തന്നെ Read more about എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി ജയസൂര്യ[…]