തലസ്​ഥാനത്തെ എഞ്ചിനീയറിങ്​ കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ .

08:20 am 14/1/2017 തിരുവനന്തപുരം: തലസ്​ഥാനത്തെ ശ്രീകാര്യം എഞ്ചിനീയറിങ്​ കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിയായ മാധവൻകുട്ടി (22)യാണ് ജീവനൊടുക്കിയത്. നന്ദൻകോടുള്ള ഫ്ലാറ്റിലാണ്​ മരിച്ചത്​. ഏണിക്കര സ്വദേശി മധുകുമാറിന്റെ മകനാണ് മാധവൻകുട്ടി. കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. രാത്രിയിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്​ ഇൻക്വസ്​റ്റ്​ നടപടികൾ പുരോഗമിക്കുകയാണെന്നും മരണത്തിൽ ദുരൂഹതയുള്ളതായി ആരും മൊഴി തന്നിട്ടില്ലെന്നും അറിയിച്ചു.

സ്വകാര്യവത്കരണത്തിന് കടിഞ്ഞാണിടാന്‍ നടപടി വേണമെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ.

08:11 am 14/1/2017 തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവട, സ്വകാര്യവത്കരണത്തിന് കടിഞ്ഞാണിടാന്‍ നടപടി വേണമെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ കച്ചവടവത്കരണത്തിന്‍െറ ഭീഷണി പരിശോധിക്കാന്‍ ഭരണ, ഉദ്യോഗസ്ഥ, നിയമപരമായ നടപടികള്‍ സ്വീകരിക്കണം. ഇതുസംബന്ധിച്ച സര്‍ക്കാര്‍, സര്‍വകലാശാലതലങ്ങളിലെ പരിശോധനകളുടെ ഏകോപനം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍വഹിക്കണം. നിയന്ത്രണമില്ലാത്ത കച്ചവട, സ്വകാര്യവത്കരണം സംബന്ധിച്ച് സമഗ്ര പഠനം നടത്തി സമീപന രേഖ തയാറാക്കണം. ഉന്നത Read more about സ്വകാര്യവത്കരണത്തിന് കടിഞ്ഞാണിടാന്‍ നടപടി വേണമെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ.[…]

ഇന്ന് മകരജ്യോതി

08:10 am 14/1/2017 മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകളാണ് സന്നിധാനത്ത് നടന്നത്. കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നു. പമ്പാസദ്യയും പമ്പാവിളക്കും ഭക്തര്‍ക്ക് സായൂജ്യമേകി.സുര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്നനാളെ രീവിലെ 7,40നാണ് സംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന ദൂതന്‍ വശം കൊണ്ടുവന്ന നെയ്യാണ് അഭിഷേകത്തിന് ഉപയോഗിക്കുക. പരമ്പരാഗത കാനനപാതയിലൂടെ യാത്ര ചെയ്യുന്ന തിരുവാഭരണഘോഷയാത്ര വൈകിട്ട് ദീപാരാധനക്ക് മുന്‍പ് നന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് നാല് കോടി Read more about ഇന്ന് മകരജ്യോതി[…]

ഗുജറാത്ത് കലാപം: പ്രതികള്‍ നിയമവല പൊട്ടിക്കാന്‍ പുതിയ നീക്കത്തില്‍.

08:06 am 14/1/2017 ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം, ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല എന്നീ കേസുകളിലെ പ്രതികള്‍ നിയമവല പൊട്ടിക്കാന്‍ പുതിയ നീക്കത്തില്‍. 97 പേരെ കൂട്ടക്കൊല ചെയ്ത നരോദ പാട്യ സംഭവത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കുറ്റവാളി ബാബു ബജ്റംഗി സ്ഥിരജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തന്നെ കുറ്റമുക്തനാക്കി വിട്ടയക്കണമെന്ന പ്രതിയും ഡി.ജി.പിയുമായ പി.പി. പാണ്ഡെയുടെ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. മരണംവരെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ബജ്റംഗ്ദള്‍ മുന്‍ നേതാവാണ് ബാബു ബജ്റംഗി. Read more about ഗുജറാത്ത് കലാപം: പ്രതികള്‍ നിയമവല പൊട്ടിക്കാന്‍ പുതിയ നീക്കത്തില്‍.[…]

മേലുദ്യോഗസ്ഥരുടെ പീഡനം തുറന്നുപറഞ്ഞ് മറ്റൊരു സൈനികനും രംഗത്ത്.

08:03 am 14/1/2017 ന്യൂഡല്‍ഹി: സൈന്യത്തില്‍ പട്ടിണിയും വിവേചനവുമെന്ന പരാതികള്‍ക്ക് പിന്നാലെ, മേലുദ്യോഗസ്ഥരുടെ പീഡനം തുറന്നുപറഞ്ഞ് മറ്റൊരു സൈനികനും രംഗത്ത്. ഡറാഡൂണിലെ 42 ഇന്‍ഫന്‍ററി ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞ പ്രതാപ് സിങ്ങാണ് പരാതിക്കാരന്‍. സൈനികര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതിയതിന്‍െറ പേരില്‍ മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നാണ് ഇയാളുടെ പരാതി. ഇതന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചെങ്കിലും അന്വേഷണത്തിന്‍െറ പേരില്‍ തന്നെ പീഡിപ്പിക്കുകയാണ് മേലുദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്ന വിഡിയോയില്‍ യജ്ഞ പ്രതാപ് സിങ് പറയുന്നു. Read more about മേലുദ്യോഗസ്ഥരുടെ പീഡനം തുറന്നുപറഞ്ഞ് മറ്റൊരു സൈനികനും രംഗത്ത്.[…]

ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

08:00 am 14/1/2017 – സജി കീക്കാടന്‍ ന്യൂജേഴ്‌സി: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ക്രിസ്മസും പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടന്ന ആഘോഷ പരിപാടികള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കളാവോസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. പ്രസിഡന്റ് ഫാ. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഈ വര്‍ഷത്തെ കര്‍മ പദ്ധതികളുടെ ഭാഗമായി കേരളത്തിലുള്ള രണ്ട് Read more about ന്യൂജേഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി[…]

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം –

08:00 am 14/1/2017 പി.പി. ചെറിയാന്‍ ഒക്കലഹോമ: 2015 ഒക്ടോബര്‍ 24ന് ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോം കമിങ്ങ് പരേഡിനകത്തേക്ക് കാര്‍ ഇടിച്ചു കയറ്റി മുബൈയില്‍ നിന്നുള്ള എം.ബി.എ. വിദ്യാര്‍ത്ഥിനി നിവിത നകല്‍ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ട കേസ്സില്‍ പ്രതിയായ 26 വയസ്സുകാരി അഡസിയ ചേമ്പേഴിസിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ജനുവരി 10ന് ശിക്ഷവിധിക്കുമ്പോള്‍ കൊല്ലപ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങളോട് അനുകമ്പ പ്രകടിപ്പിച്ച പ്രതി വളരെ ദുഃഖിതയായി കാണപ്പെട്ടു.പരേഡിനകത്തേക്ക് മനഃപൂര്‍വ്വം വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ Read more about ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം –[…]

സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി മഴ മിത്രം

07:59 am 14/1/2017 എടത്വാ: വൈദീകന്‍ തെളിച്ച ദീപം പ്രാര്‍ത്ഥന മുകരിതമായ അന്തരീക്ഷത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ‘മഴ മിത്ര ‘ത്തിന്റെ അടുപ്പിലേക്ക് പകരുവാന്‍ മകന്‍ അമ്മയുടെ കരങ്ങളിലേക്ക് ആ മെഴുകുതിരി കൈമാറിയപ്പോള്‍ ഏവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.ആന്റപ്പന്റ ഭാര്യയും മാതാപിതാക്കളും ഏക സഹോദരനും ചേര്‍ന്ന് ആ മെഴുകുതിരിയില്‍ നിന്നും അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നപ്പോള്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ അല്പനേരം അവരുടെ കാഴ്ച മറച്ചെങ്കിലും പിന്നീട് അത് ആനന്ദാശ്രുക്കള്‍ ആയി താഴേക്ക് ഒഴുകി. അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ ഏക മകന്‍ Read more about സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി മഴ മിത്രം[…]

പ്രവാസ സ്ഥലത്തെ പൊറുതിയെ നിയന്ത്രിക്കുന്നത് കൈയിലുള്ള സംകൃതിയും സാഹിതിയും

7:58 am 14/1/2017 : സി രാധാകൃഷ്ണന്‍ തൃശ്ശൂര്‍: പ്രവാസ സ്ഥലത്തെ പൊറുതിയെ നിയന്ത്രിക്കുന്നത് കൈയിലുള്ള സംസ്ക്കാരവും പൊറുക്കുന്ന സ്ഥലത്തെ സംസ്ക്കാരവും തമ്മിലുള്ള സമന്വയവും അത് സാധ്യമാക്കുന്ന സാഹിതിയുമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. കൈയിലുള്ള സംസ്കൃതിയുടെ പൂര്‍ണമായ അവബോധവും ഈ സംസ്കൃതിയെ ചെല്ലുന്നിടത്തെ സംസ്കൃതിയുമായി കൂട്ടിച്ചേര്‍ക്കാനുള്ള സര്‍ഗ്ഗ പ്രവര്‍ത്തിയായ കല എങ്ങനെ പ്രയോഗിക്കും എന്നതുമാണ് പ്രവാസ ജീവിതത്തില്‍ പ്രധാനം. ഇത് ഭംഗിയായി നിര്‍വഹിക്കുന്നവരെ വിദേശയാത്രകള്‍ക്കിടയില്‍ കാണാന്‍ കഴിയുന്നത്് സന്തോഷകരമാണ്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ Read more about പ്രവാസ സ്ഥലത്തെ പൊറുതിയെ നിയന്ത്രിക്കുന്നത് കൈയിലുള്ള സംകൃതിയും സാഹിതിയും[…]

കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ കര്‍മ്മപദ്ധതികള്‍

08:56 am 14/1/2017 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: പ്രവര്‍ത്തന മികവിന്റെ കാല്‍ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്ത് അമേരിക്കയുടെ (കെ.പി.ഡബ്ല്യൂ.എഫ്) പുതിയ വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു. കെ.പി.ഡബ്ല്യൂ.എഫ് പ്രവര്‍ത്തന ഉത്ഘാടനവും ഫിലഡല്‍ഫിയ ചാപ്റ്റര്‍ ഉത്ഘാടനവും ഡിസംബര്‍ 3നു ഗ്രേയ്‌സ് പെന്ത ക്കോസ്തല്‍ ചര്‍ച്ചില്‍ നടത്തപ്പെട്ടു. ഫിലഡല്‍ഫിയ ഐക്യകൂട്ടായ്മ പ്രസിഡന്റ് റവ. ജോണിക്കുട്ടി പി. ജോണ്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. നാഷണല്‍ പ്രസിഡന്റ് ബ്രദര്‍ റോയി മേപ്രാല്‍ അദ്ധ്യക്ഷതവഹിച്ചു. ജോസഫ് പാലമറ്റം (പ്രസിഡന്റ്), Read more about കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ കര്‍മ്മപദ്ധതികള്‍[…]