ഫീനിക്‌സ് തിരുനാള്‍ പ്രഭയില്‍; ആഘോഷങ്ങള്‍ക്ക് കൊടിയേറി

10:49 am 3/1/2017 ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഇനിയുള്ള ഒരാഴ്ചക്കാലം തിരുനാള്‍ ആഘോഷങ്ങളുടെ വിശുദ്ധദിനങ്ങള്‍. ജനുവരി ഒന്നാം തീയതി ഞായറാഴ്ച ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തല്‍ തിരുകര്‍മ്മം നിര്‍വഹിക്കപ്പെട്ടതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇടവക മദ്ധ്യസ്ഥരായ വി. തിരുകുടുംബത്തിന്റേയും, ധീര രക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റേയും തിരുനാള്‍ സംയുക്തമായി കൊണ്ടാടപ്പെടുന്നുവെന്നതും ഈവര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധ റീത്തുകളിലുള്ള വി. കുര്‍ബാനകള്‍, ആത്മീയസന്ദേശം പ്രതിഫലിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, തിരുനാള്‍ Read more about ഫീനിക്‌സ് തിരുനാള്‍ പ്രഭയില്‍; ആഘോഷങ്ങള്‍ക്ക് കൊടിയേറി[…]

നാദാപുരത്ത്​ പൊലീസ്​ വാഹനത്തിന്​ നേരെ ​ബോംബേറ്​

10:49 am 3/1/2017 കോഴിക്കോട്​: നാദാപുരത്ത്​ അരൂരിൽ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. ചില്ല്​ തകർന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലീസ്​ വാഹനത്തിന് ​നേർക്ക് ​അരൂർ ടൗണിലെ ഒരു പറമ്പിൽനിന്നുമാണ്​ ബോംബേറുണ്ടായത്​. സമീപകാലത്ത്​മേഖലയിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായ പശ്​ചാത്തലത്തിലാണ്​ പൊലീസ് ​നിരന്തരമായ പെട്രോളിങ്​ നടത്തുന്നത്​.

പുതുവത്സരത്തെ വരവേല്‍ക്കാന്‍ കേരളം കുടിച്ചത് 59.03 കോടി രൂപയുടെ മദ്യം.

10:44 AM 03/01/2017 തിരുവനന്തപുരം: പുതുവത്സരത്തെ വരവേല്‍ക്കാന്‍ കേരളം കുടിച്ചുതീര്‍ത്തത് 59.03 കോടി രൂപയുടെ മദ്യം. 2015 ഡിസംബര്‍ 31ന് 44.61 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 17.12 ശതമാനത്തിന്‍െറ വര്‍ധനയാണ് ഇക്കുറിയുണ്ടായത്. ഡിസംബറിലെ മൊത്തം മദ്യവില്‍പനയും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയിട്ടുണ്ട്. 2016 പുതുവര്‍ഷത്തലേന്ന് 52.25 കോടി രൂപയുടെ മദ്യം വിറ്റത് ബിവറേജസ് കോര്‍പറേഷന്‍ വിപണനശാലകള്‍ വഴിയാണ്. 6.78 കോടി രൂപയുടെ മദ്യമാണ് പഞ്ചനക്ഷത്ര ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും വിറ്റത്. അതേസമയം, ബാറുകളിലൂടെയുള്ള വില്‍പനയില്‍ 30.03 Read more about പുതുവത്സരത്തെ വരവേല്‍ക്കാന്‍ കേരളം കുടിച്ചത് 59.03 കോടി രൂപയുടെ മദ്യം.[…]

ഇന്ന് കാസര്‍കോട്ട് ബി.ജെ.പി ഹര്‍ത്താല്‍

10:44 am 3/1/2017 കാസര്‍കോട്: ബി.ജെ.പി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്കുനേരെ ചെറുവത്തൂരില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി ജില്ല കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അയ്യ ഭക്തന്മാരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ. ശ്രീകാന്ത് അറിയിച്ചു. WRITE YOUR COMMENTS

കശ്​മീരിൽ ഏറ്റുമുട്ടൽ: ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

10:44 am 3/1/2017 ശ്രീനഗർ: ജമ്മു കശ്​മീർ ബാരമുല്ല ജില്ലയിലെ ഹരിതാർ ടാർസോയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പൊലീസും സൈന്യവും നടത്തിയ സംയുക്​ത തെരച്ചിലിനിടെയാണ്​ ഏറ്റുമുട്ടൽ നടന്നത്​. രണ്ട്​ തീവ്രവാദികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെ​െട്ടന്നും മറ്റേയാൾ രക്ഷപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. രക്ഷ​െപ്പട്ട തീവ്രവാദിക്കായുള്ള അന്വേഷണം തുടരുകയാണ്​.

മന്നത്തു പത്മനാഭനെ ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചുരുക്കരുത്: ഡി. ബാബു പോള്‍

10:3 am 3/1/2016 ചങ്ങനാശേരി: കേരള സമൂഹത്തിന്റെ നവോത്ഥാന നായകനായിരുന്ന മന്നത്തു പത്മനാഭനെ ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചുരുക്കരുതെന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍. മന്നത്തുപത്മനാഭന്റെ 140–ാമത് ജയന്തി സമ്മേളനം പെരുന്ന മന്നം നഗറില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്നം അഭിമാനിയായ വിപ്ലവകാരിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിത ചരിത്രം തെളിയിച്ചിട്ടുണ്ട്. മന്നത്തിന്റെ വീക്ഷണങ്ങള്‍ക്കും നടപടികള്‍ക്കും കാലികമായ പരിമിതികളുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനുഷിക മൂല്യങ്ങള്‍ മാനദണ്ഡമായി അംഗീകരിക്കപ്പെടണം. വിപ്ലവകാരിയായിരുന്ന മന്നം തന്റെ വീട്ടിലും സമുദായത്തിലുമാണു പരിഷ്കരണങ്ങള്‍ക്കു തുടക്കംകുറിച്ചത്. ഉച്ചനീചത്വങ്ങള്‍ Read more about മന്നത്തു പത്മനാഭനെ ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചുരുക്കരുത്: ഡി. ബാബു പോള്‍[…]

അറ്റ്‌ലാന്റാ ക്‌നാനായ അസോസിയേഷന് പുതിയ സാരഥികള്‍

10:39 am 3/1/2017 അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (KCAG) യുടെ പുതിയ നേതൃത്വം നിലവില്‍ വന്നു. നവംബര്‍ 19-നു നടന്ന പൊതുയോഗത്തില്‍ വച്ചു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അധികാരമേറ്റു. പ്രസിഡന്റായി ജസ്റ്റിന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റായി തോമസ് മുണ്ടത്താനം, സെക്രട്ടറിയായി മാത്യു പുല്ലഴിയില്‍, ജോയിന്റ് സെക്രട്ടറിയായി ജെസി ബന്നി പുതിയകുന്നേല്‍, ട്രഷററായി സാജു വട്ടക്കുന്നത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ കൗണ്‍സിലിലേക്ക് ഷാജുമോന്‍ തെക്കേല്‍, സൈമണ്‍ ഇല്ലിക്കാട്ടില്‍, ജോബി വാഴക്കാലായില്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായി Read more about അറ്റ്‌ലാന്റാ ക്‌നാനായ അസോസിയേഷന് പുതിയ സാരഥികള്‍[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനായില്‍ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ.

10:38 am 3/1/2017 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ഡിസംബര്‍ മുപ്പത്തൊന്നാം തിയതി 7 മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി എന്നിവര്‍ക്ക് സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാര്‍ വിശുദ്ധ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. വേദിയില്‍ മറ്റ് എക്‌സിക്കൂട്ടീവ് അംഗങ്ങയായ ബിനോയി കിഴക്കനടി Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനായില്‍ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ.[…]

ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനായില്‍ യുവജന കൂട്ടായ്മ ജനുവരി പതിനാലിന്

10:32 am 3/1/2017 ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറാനയുടെ കിഴിലുള്ള യുവജനങ്ങളെ അണിനിരത്തി ജനുവരി മാസം പതിനാലാം തിയതി രാവിലെ ഒന്‍പതു മണിമുതല്‍ വൈകുനേരം ഏഴു മണിവരെ യുവജന കൂട്ടായ്മ നടത്തുന്നു .ഈ ഫൊറാനയിലെ 18 നും 26 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് ഈ പരിപാടിയിലേക്ക് ഉദ്ദേശിക്കുന്നത്. വിശ്വസവും സാമൂഹ്യ ജീവിതവും എങ്ങനെ വിജയപ്രദമായി സംയോജിപ്പിച്ചു വിജയപ്രദമായി ജീവിക്കാം എന്നതാണ് സെമിനാറിന്റെ വിഷയം . ഈ പരിപാടിയിലേക്ക് എല്ലാ ക്‌നാനായ യുവതി യുവാക്കളെയും പങ്കെടുപ്പിക്കണമെന്ന് ഫൊറോനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു Read more about ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനായില്‍ യുവജന കൂട്ടായ്മ ജനുവരി പതിനാലിന്[…]

ഒബാമയും ഹിലരിയും അമേരിക്കന്‍ സര്‍വ്വേയിലെ സമുന്നതരായ നേതാക്കള്‍

09:30 am 3/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : 2016 വര്‍ഷത്തെ ബഹുജന പിന്തുണയുള്ള സമുന്നത നേതാക്കന്മാരായി ബരാക്ക് ഒബാമയേയും ഹിലരി ക്ലിന്റനേയും തിരഞ്ഞെടുത്തു. അമേരിക്കന്‍ ഗാലപ് പോള്‍ സോഷ്യല്‍ സിരീസ് (GPSS) സംഘടിപ്പിച്ച സര്‍വ്വേയില്‍ 2008 മുതല്‍ തുടര്‍ച്ചയായി ബരാക്ക് ഒബാമയാണ് പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സ്ത്രീ വിഭാഗത്തില്‍ ഹിലരി ക്ലിന്റന്‍ തുടര്‍ച്ചയായി 15ാം തവണയും. 1993 ലായിരുന്നു ഹിലറിയുടെ ആദ്യ വിജയം. എന്നാല്‍ 1995, 96 വര്‍ഷങ്ങളില്‍ മദര്‍ തെരേസ്സയാണ് Read more about ഒബാമയും ഹിലരിയും അമേരിക്കന്‍ സര്‍വ്വേയിലെ സമുന്നതരായ നേതാക്കള്‍[…]