അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പുതിയ ഉത്തരവുമായി അമേരിക്ക

08:43 am 22/2/2017 അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പുതിയ ഉത്തരവുമായി അമേരിക്ക. രാജ്യത്തുള്ള 1 കോടി കുടിയേറ്റക്കാരെ നിയമം ബാധിക്കും. അനധികൃതമായി രാജ്യത്ത് തങ്ങി ക്രിമിനല്‍ കുറ്റങ്ങളില്‍ ഏ‌ര്‍പ്പെട്ടവരെയാണ് ആദ്യം ലക്ഷ്യമിടുക. രാജ്യസുരക്ഷക്ക് ഭീഷണിയായവരെയും പുറത്താക്കും. പക്ഷേ കുട്ടിക്കാലത്തേ രാജ്യത്തെത്തിയവരെ സംരക്ഷിക്കും. ഉത്തരവ് നടപ്പാക്കാന്‍ 10,000 ആഭ്യന്തരസുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

നാലാംഘട്ട വോട്ടെടുപ്പ് ഉത്തര്‍പ്രദേശില്‍ നാളെ നടക്കും.

08:41 am 22/2/2017 ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ദളിത് വോട്ടുകള്‍ തിരിച്ചുപിടിച്ച് അധികാരത്തില്‍ എത്താമെന്ന പ്രതീക്ഷയാണ് ബിഎസ്‌പിയ്‌ക്കുള്ളത്. പക്ഷെ, വോട്ടെടുപ്പ് നടക്കുന്ന ബുന്ദേല്‍കണ്ഡ് മേഖലയിലെ ദളിത് ഗ്രാമങ്ങളുടെ പൂര്‍ണ പിന്തുണ ഇത്തവണ ബിഎസ്‌പിക്ക് കിട്ടാന്‍ സാധ്യതയില്ല. അലഹാബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ദരിദ്രമായ നിയാമക്പുര ഗ്രാമം. 200 ലധികം കുടുംബങ്ങളിലായി ആയിരത്തിലധികം പേരുണ്ട് ഈ ഗ്രാമത്തില്‍. വൈദ്യുതിയില്ല. ആശുപത്രിയില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. കുട്ടികളില്‍ ഭൂരിഭാഗവും സ്കൂളില്‍ പോകുന്നില്ല. കുടിവെള്ളത്തിന് ഇതുപോലെ ഒന്നോ രണ്ടോ Read more about നാലാംഘട്ട വോട്ടെടുപ്പ് ഉത്തര്‍പ്രദേശില്‍ നാളെ നടക്കും.[…]

പി കൃഷ്ണദാസിന്‍റെ ജാമ്യം തുടരും

8:40 am 22/2/2017 പാലക്കാട്: പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‍റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ ജാമ്യം തുടരും . ജിഷ്ണു പ്രണോയ് കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കുമോയെന്ന് ഹൈക്കോടതി നിരീക്ഷണം. കേസിൽ നെഹ്റു ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന സർക്കാർ ഹർജി കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും. അതുവരെ ഇയാളുടെ ഇടക്കാല ജാമ്യം തുടരാനും കോടതി നിർദേശിച്ചു. ജിഷ്ണു പ്രണോയ് Read more about പി കൃഷ്ണദാസിന്‍റെ ജാമ്യം തുടരും[…]

മിത്രാസ് രാജന്‍ ഫ്‌ളവേഴ്‌സ് യു.എസ് ചാനലിന്റെ ട്രൈസ്റ്റേറ്റ് റീജണല്‍ മാനേജര്‍

08:39 am 22/2/2017 നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മനംകവര്‍ന്ന, അമേരിക്കന്‍ മലയാളികളുടെ കലാപ്രകടനങ്ങളെ ലോക നിലവാരത്തിലുള്ള ഒരു വേദിയിലേക്ക് എത്തിച്ച മിത്രാസ് ഫെസ്റ്റിവലിന്റെ സ്ഥാപകനും ഇപ്പോഴത്തെ ചെയര്‍മാനുമായ മിത്രാസ് രാജനെ ഫ്‌ളവേഴ്‌സ് ചാനല്‍ യു.എസിന്റെ ട്രൈസ്റ്റേറ്റ് (ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്) റീജണല്‍ മാനേജരായി നിയമിച്ചതായി ഫ്‌ളവേഴ്‌സ് അമേരിക്കയുടെ ബോര്‍ഡ് ഡയറക്‌ടേഴ്‌സ് അറിയിച്ചു. 1996 മുതല്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്നിരുന്ന അഭിഭാഷകനായ രാജന്‍ ചീരന്‍, 2003-ലാണ് തന്റെ പ്രവാസ ജീവിതം ആരംഭിച്ചത്. തൃശൂര്‍ റോട്ടറി ക്ലബിന്റെ Read more about മിത്രാസ് രാജന്‍ ഫ്‌ളവേഴ്‌സ് യു.എസ് ചാനലിന്റെ ട്രൈസ്റ്റേറ്റ് റീജണല്‍ മാനേജര്‍[…]

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ ശിവരാത്രി

08:36 am 22/2/2017 ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹാശിവരാത്രി മഹോല്‍സവം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ വൈകുന്നേരം 9 മണി വരെ മേല്‍ശാന്തി കക്കാട്ടു മന ശ്രീ ശശി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നതാണ്, ഇതോടനബന്ധിച്ച് ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ മഹാമൃത്യംജയ ഹോമം നടക്കുന്നതാണ്. ഋഗ്വേദത്തിലെ പ്രശസ്തമായ രുദ്ര, തൃയംബക, മൃത്യംജയ എന്നീ മഹനീയമായ മന്ത്രോ ഛാരണങ്ങളോടെ 25 ഇനം ജൈവവേരുകളും Read more about ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ ശിവരാത്രി[…]

ബാഗ്ദാദിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു.

08:34 am 22/2/2017 ബഗ്ദാദ്: ബാഗ്ദാദിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. സംഭവത്ത് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കിഴക്കൻ ബാഗ്ദാദിലെ തിരക്കേറിയ നിരത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സമീപത്തെ കടകളും സ്റ്റാളുകളും വാഹനങ്ങളും മറ്റ് കെട്ടിങ്ങളുമൊക്കെ തകർന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഐഎസ് ആകാം സ്ഫോടനത്തിനു പിന്നിലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം.

പിയാനോ സി.പി.ആര്‍ ക്ലാസില്‍ ഏറെ പങ്കാളിത്തം

8:33 am 22/2/2017 – ബ്രിജിറ്റ് പാറപ്പുറത്ത് ഫിലഡല്‍ഫിയ: പിയാനോ സി പി ആര്‍ ക്ലാസ് ഏറെ പങ്കാളിത്തം കൊണ്ട് വിജയപ്രദമായി. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ സിപിയാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന ക്ലാസ്സായിരുന്നു. ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നൂ എന്ന് പഠിതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) ആഭിമുഖ്യത്തില്‍ ഇനിയും സി പി ആര്‍ ക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചിക്കാഗോ സീറോ മലബാര്‍ നിയുക്ത ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി ക്ലാസ് ഉദ്ഘാടനം Read more about പിയാനോ സി.പി.ആര്‍ ക്ലാസില്‍ ഏറെ പങ്കാളിത്തം[…]

സിറിയന്‍ നഗരമായ അല്‍-ബാബില്‍ തുര്‍ക്കി-യുഎസ് സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ 44 ഭീകരര്‍ കൊല്ലപ്പെട്ടു.

08:30 am 22/2/2017 ഡമാസ്കസ്: സിറിയന്‍ നഗരമായ അല്‍-ബാബില്‍ തുര്‍ക്കി-യുഎസ് സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ 44 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിക്കുകയും രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലെ 109 ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ടു സംയുക്ത സേന നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. കര,വ്യോമ സേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. വ്യോമസേന 29 ഭീകരരെയും കരസേന 15 ഭീകരരെയുമാണ് വധിച്ചതെന്നു തുർക്കി സൈന്യം വ്യക്തമാക്കി.

ഇന്ത്യന്‍ ഡോക്ടര്‍മാരുടെ മുപ്പത്തഞ്ചാമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 21 മുതല്‍ ന്യൂജേഴ്‌സിയില്‍

08:30 am 22/2/2017 – പി.പി. ചെറിയാന്‍ ന്യൂജേഴ്സി: ഇന്ത്യന്‍ ഒറിജന്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ മുപ്പത്തി അഞ്ചാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂണ്‍ 21 മുതല്‍ 25 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വെച്ചു നടത്തപ്പെടുന്നതാണെന്ന് ഫെബ്രുവരി 15ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. സംഘടനയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുതിര്‍ന്ന ലോക നേതാക്കള്‍, യു.എസ്. സെനറ്റ് അംഗങ്ങള്‍, ഗവര്‍ണ്ണര്‍മാര്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി Read more about ഇന്ത്യന്‍ ഡോക്ടര്‍മാരുടെ മുപ്പത്തഞ്ചാമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 21 മുതല്‍ ന്യൂജേഴ്‌സിയില്‍[…]

പിതാവും മകനും ഓടിച്ച വാഹനം പരസ്പരം കൂട്ടിയിടിച്ച് ഇരുവരും മരണപ്പെട്ടു –

08:28 am 22/2/2017 പി.പി. ചെറിയാന്‍ അലബാമ: അലബാമ ഹൈവേയില്‍ പിതാവും, മകനും ഓടിച്ചിരുന്ന വാഹനങ്ങള്‍ നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇരുവരും കൊല്ലപ്പെട്ടതായി അലബാമ ഹൈവേ പെട്രോള്‍ ഓഫീസര്‍ അറിയിച്ചു.ഫെബ്രുവരി ശനിയാഴ്ച ഫെയ്റ്റ കൗണ്ടിയിലായിരുന്നു അപകടം സംഭവിച്ചത്. ജെഫ്ബ്രാഷര്‍(50) ഓടിച്ചിരുന്ന ഫോര്‍ഡ്(2006) പിക്കഅപ്പ്, ബ്ളെയ്ന്‍ ബ്രാഷര്‍(22) ഓടിച്ചിരുന്ന ഷെവര്‍ലറ്റ്(2004) പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.പിതാവ് ജെഫ് സംഭവസ്ഥലത്തു വെച്ചും, മകന്‍ ബ്ലെയ്ന്‍ ആശുപത്രിയിലും വെച്ചു മരണമടഞ്ഞു. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും, ആള്‍ക്കഹോളായിരിക്കാം അപകടകാരണമെന്നും ഹൈവെ പെട്രോള്‍ ഓഫീസര്‍ Read more about പിതാവും മകനും ഓടിച്ച വാഹനം പരസ്പരം കൂട്ടിയിടിച്ച് ഇരുവരും മരണപ്പെട്ടു –[…]